???? ????? ??????????? ????? ????????? ?????????????? ???? ?????????????? ??????????? ????????? ????????? ????????? ??????, ??????? ??????????????? ???????? ????????? ??.?? ???????, ????????? ??????? ????????? ???????? ??????????? ????????? ???????? ?????????

സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്ടേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം  കോഴിക്കോട്ടേക്ക് മാറ്റി. എറണാകുളത്ത് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മെട്രോറെയിൽ ജോലികൾ നടക്കുന്നതടക്കം പ്രയാസങ്ങൾ പരിഗണിച്ചാണ് വേദി മാറ്റിയത്. നേരത്തേ നിശ്ചയിച്ചതുപ്രകാരം ജനുവരി 15 മുതൽ 21 വരെയാണ് കലോത്സവം.

കൊച്ചിയിൽ മെട്രോ നി൪മാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കലോത്സവ വേദിയായി നിശ്ചിച്ച ചില സ്ഥാപനങ്ങൾ ഈ സമയത്ത് നടക്കേണ്ട യു.പി.എസ്.സി പരീക്ഷയുടെ സെൻററുമാണ്. ഭക്ഷണം ഒരുക്കാൻ നിശ്ചയിച്ച ക്ഷേത്ര മൈതാനത്തിൽ ഉത്സവവുമായി ബന്ധപ്പെട്ട അസൗകര്യവുമുണ്ടായി. ഇത്രയും കുട്ടികൾക്ക് ഒന്നിച്ച് യാത്ര ചെയ്യാനും താമസിക്കാനും ഇനങ്ങൾ കൃത്യമായി നടത്തുന്നതിനുമെല്ലാം പ്രയാസം ഉണ്ടാകുമെന്ന വിലയിരുത്തലുണ്ടായി.

വകുപ്പുമന്ത്രിയുമായി കൂടിയാലോചന നടത്തിയശേഷം വേദി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.