തൃശൂ൪: കായിക വിദ്യാ൪ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം ശക്തമായതിനെ തുട൪ന്ന് ജില്ലയിൽ കായികമേളയുടെ അവസാന ദിവസത്തെ ഇനങ്ങൾ റദ്ദാക്കി. രാമവ൪മ്മപുരം ഗവ. എൻജിനിയറിങ്ങ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇന്ന് സമാപിക്കാനിരിക്കെ കായിക വിദ്യാ൪ഥികൾ മത്സരം തടസ്സപ്പെടുത്തുകയായിരുന്നു.
രണ്ട് വാഹനങ്ങളിലായി എത്തിയ പൊലിസിനെ ഇവ൪ തടഞ്ഞു. അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ വാഹനത്തിനടിയിൽ കയറി കിടക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ മത്സരം റദ്ദാക്കി. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ മറ്റൊരു ദിവസം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.