വാഷിങ്ടൺ: ഐ.എസിനെതിരേ പോരാടുന്നതിന് പിന്തുണ തേടി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ കത്ത്. നവംബ൪ 24ന് ആണവ നിരായുധീകരണം സംബന്ധിച്ച് ഇറാനും അഞ്ച് ലോക രാജ്യങ്ങളും തമ്മിലുള്ള ച൪ച്ചക്ക് ഒബാമയുടെ പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. പുതിയ നയതന്ത്ര നീക്കങ്ങൾ ഇറാനുമായുള്ള ആണവ ഉടമ്പടി യാഥാ൪ഥ്യമാകാൻ സഹായിക്കുമെന്നാണ് സൂചന.
അതേസമയം, ഐ.എസിനെതിരായ നീക്കത്തിൽ ഇറാനുമായി സൈനിക സഹകരണമില്ളെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏ൪ണസ്റ്റ് പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിൽ രഹസ്യവിവരങ്ങൾ കൈമാറില്ളെന്നും അദ്ദേഹം അറിയിച്ചു.
യു.എസ് നേതൃത്വം നൽകുന്ന സഖ്യത്തിൻെറ ഭാഗമല്ലാത്ത ഇറാൻ ഒറ്റക്കാണ് ഐ.എസിനെതിരായ പോരാട്ടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.