ബംഗ്ളാദേശ് ജമാഅത്ത് നേതാവിനെ ഒരാഴ്ചക്കുള്ളില്‍ തൂക്കിലേറ്റിയേക്കും

ധാക്ക: യുദ്ധക്കുറ്റമാരോപിച്ച് ബംഗ്ളാദേശ് കോടതി വധശിക്ഷ വിധിച്ച ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ മുഹമ്മദ് ഖമറുസ്സമാൻെറ ശിക്ഷ ഒരാഴ്ചക്കുള്ളിൽ നടപ്പാക്കുമെന്ന് സൂചന. വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചക്കുള്ളിൽ പ്രസിഡൻറിന് മാപ്പപേക്ഷ നൽകിയില്ളെങ്കിൽ അടുത്ത ആഴ്ച ആദ്യത്തിൽ ശിക്ഷ നടപ്പാക്കുമെന്ന് നിയമമന്ത്രി അനീസുൽ ഹഖ് പറഞ്ഞു. ശിക്ഷിക്കപ്പെട്ടാൽ 1971ലെ സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം നടത്തിയെന്നാരോപിച്ച് കോടതി വധശിക്ഷ നടപ്പാക്കുന്ന രണ്ടാമത്തെ ജമാഅത്ത് നേതാവാകും അദ്ദേഹം.
കൂട്ടക്കൊല, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി 2013 മേയിലാണ് ഖമറുസ്സമാനെതിരെ കോടതി ശിക്ഷിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ രാഷ്ട്രീയ പകപോക്കൽ തുടരുന്ന ബംഗ്ളാദേശിൽ കഴിഞ്ഞ ആഴ്ച രണ്ടു നേതാക്കൾക്കെതിരെ വധശിക്ഷ വിധിച്ചിരുന്നു. രാജ്യത്ത് നടക്കുന്നത് തീ൪ത്തും പക്ഷപാതപരമായ വിചാരണയാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.