പൊന്നുരുകുന്നു; ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിലയില്‍

കൊച്ചി: തുട൪ച്ചയായി ഇടിയുന്ന സ്വ൪ണവില വ്യാഴാഴ്ച പവന് 200 രൂപ കുറഞ്ഞ് 19,400 രൂപയിലത്തെി. ഈ വ൪ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വ൪ണം. തുട൪ച്ചയായി കുറയുന്ന സ്വ൪ണവില ഇനിയും താഴാനാണ് സാധ്യതയെന്നാണ് വിപണിയിൽനിന്നുള്ള സൂചനകൾ. അതേസമയം, സ്വ൪ണവില താഴാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിപണിയും മാന്ദ്യത്തിലാണ്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ പലരും വില വീണ്ടും താഴുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
 ജനുവരിയിൽ പവന് 22,040 രൂപയുണ്ടായിരുന്ന സ്വ൪ണത്തിന് വ്യാഴാഴ്ചയായപ്പോൾ 2640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, കൂടിയും കുറഞ്ഞും 20,000ന് മുകളിൽ പിടിച്ചുനിന്ന സ്വ൪ണം നവംബറിൻെറ തുടക്കത്തിലാണ് 20,000ന് താഴെ പോയത്. ഒക്ടോബ൪ 13ന് പവന് 20,480 രൂപയുണ്ടായിരുന്നത് 14ന് 20,400ൽ എത്തിയിരുന്നു.17ന് 20,640 രൂപയായി വീണ്ടും വിലയുയ൪ന്നെങ്കിലും ഈ മാസം ഒന്നിന് പവന് വില 19,680ൽ എത്തുകയായിരുന്നു. അഞ്ചിന് വീണ്ടും താഴ്ന്ന സ്വ൪ണവില 19,600ൽ എത്തിയ ശേഷമാണ് ഇപ്പോൾ 19,400 ആയിരിക്കുന്നത്.
ആഗോളതലത്തിൽ ഇന്ധനവില (ക്രൂഡ് ഓയിൽ) അടക്കമുള്ള ഉൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞതാണ് സ്വ൪ണവിലയെയും ബാധിച്ചത്. കറൻസികൾ നില മെച്ചപ്പെടുത്തിയതും ഓഹരി വിപണിയിലെ ഉത്സാഹവും സ്വ൪ണത്തെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുറയുന്നതിന് ആനുപാതികമായി സ്വ൪ണവിലയും കുറയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. വൻകിട നിക്ഷേപക൪ സ്വ൪ണം ഉപേക്ഷിച്ച് മറ്റ് നിക്ഷേപങ്ങൾ തേടിയതും വിലയിടിവിന് കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
 സ്വ൪ണത്തിൽനിന്ന് നിക്ഷേപക൪ പിൻവാങ്ങിയതുമൂലമുള്ള വിലയിടവ് ആഗോളവിപണി മാന്ദ്യത്തിൽനിന്ന് കരകയറുന്നതിൻെറ സൂചനയായും കാണാനാകുമെന്നാണ് വിദഗ്ധ൪ അഭിപ്രായപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.