കാര്‍ത്തികേയന്‍ പുരസ്കാരം കല്ളേന്‍ പൊക്കുടന്

കൊല്ലം: പ്രഥമ കേരള നിയമസഭയിലെ അംഗമായിരുന്ന ജി. കാ൪ത്തികേയൻെറ സ്മരണാ൪ഥം നൽകുന്ന ജി. സ്മാരക അവാ൪ഡിന് പരിസ്ഥിതി പ്രവ൪ത്തകൻ കല്ളേൻ പൊക്കുടൻ അ൪ഹനായി. കണ്ടൽക്കാടുകളുടെ നശീകരണത്തിനെതിരെ ഒറ്റയാൾസമരം നടത്തി പരിസ്ഥിതി സംരക്ഷണത്തിൻെറ വേറിട്ട മാതൃകയായ പൊക്കുടൻെറ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന  അവാ൪ഡ് ഡിസംബറിൽ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.