കുര്‍ദ് സൈനികര്‍ക്ക് തുര്‍ക്കി വഴിയൊരുക്കുന്നു

അങ്കാറ/ കൊബാനി: സിറിയയിലെ കൊബാനി നഗരത്തിൽ ഐ.എസിനെതിരായ (ഇസ്ലാമിക് സ്റ്റേറ്റ്) പോരാട്ടത്തിൽ കു൪ദ് സൈനികരെ തു൪ക്കി സഹായിക്കാനൊരുങ്ങുന്നു. തു൪ക്കി അതി൪ത്തിയിൽനിന്ന് ഏതാനും കിലോമീറ്റ൪ മാത്രം അകലെയുള്ള കൊബാനിയിലേക്ക് കു൪ദ് സൈനിക൪ക്ക് കടക്കാൻ സൗകര്യം ചെയ്യുമെന്ന് തു൪ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത്ത് കാവൂസ് ഒഗ്ലു പറഞ്ഞു.
‘കൊബാനിയിലെ സഹോദരങ്ങൾക്കായി തു൪ക്കി അതിൻെറ അതി൪ത്തി തുറക്കുകയാണ്. കൊബാനിയിൽ അസ്ഥിരത ആഗ്രഹിക്കുന്നവരല്ല തു൪ക്കി ജനത’ -അദ്ദേഹം പറഞ്ഞു. നേരത്തേ, കു൪ദ് സൈനിക൪ക്ക് അതി൪ത്തിയിൽ തു൪ക്കി ഭരണകൂടം പ്രവേശം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രസിഡൻറ് റജബ് ത്വയ്യിബ് ഉ൪ദുഗാനും അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും വിഷയത്തിൽ ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേ തുട൪ന്നാണ് തു൪ക്കി തീരുമാനം മാറ്റിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, സിറിയൻ വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാലല്ലാതെ ഐ.എസ് വേട്ടയിൽ പങ്കെടുക്കില്ളെന്ന് ഉ൪ദുഗാൻ വ്യക്തമാക്കിയിരുന്നു.
സിറിയ-തു൪ക്കി അതി൪ത്തിയിൽ സുരക്ഷാമേഖല പ്രഖ്യാപിക്കുക, ബശ്ശാ൪ അൽഅസദിനെതിരായ പോരാട്ടത്തിന് വിമത സൈനിക൪ക്ക് സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ ഉ൪ദുഗാൻ മുന്നോട്ടുവെച്ച വ്യവസ്ഥയിലുണ്ടായിരുന്നുവെന്നാണ് റിപ്പോ൪ട്ട്. ഈ ആവശ്യങ്ങൾ ഒബാമ അംഗീകരിച്ചതിൻെറ ഭാഗമായാണ് തു൪ക്കിയുടെ കു൪ദ് സഹായമെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
അതിനിടെ, കൊബാനിയിൽ കു൪ദ് സൈന്യത്തെ സഹായിക്കുന്നതിനായി മേഖലയിൽ ആയുധവ൪ഷം നടത്തിയതായി അമേരിക്ക അറിയിച്ചു. മേഖലയിൽ കനത്ത വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ നടപടി. 27 കെട്ടുകളിലായാണ്  ഇവിടെ ആയുധങ്ങൾ വിമാനങ്ങൾ വഴി വിതരണം ചെയ്തത്. കഴിഞ്ഞദിവസം 11 തവണ കൊബാനിയിൽ വ്യോമാക്രമണം നടത്തിയതായി പെൻറഗൺ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ, വടക്കൻ ഇറാഖിലെ ഇ൪ബിലിലും മറ്റും അമേരിക്കൻ സൈന്യം കു൪ദുകൾക്ക് ഇത്തരത്തിൽ ആയുധസഹായം നൽകിയിരുന്നു.
അമേരിക്കയുടെ വ്യോമാക്രമണത്തിന് സമാന്തരമായി കു൪ദുകൾ ഐ.എസിനെതിരെ കരയാക്രമണവും നടത്തുന്നുണ്ട്.
എന്നാൽ, അമേരിക്കയുടെ നടപടി അംഗീകരിക്കാനാവില്ളെന്ന് തു൪ക്കി വ്യക്തമാക്കി. തു൪ക്കിയിലെ പ്രബല കു൪ദ് വിഭാഗമായ പി.കെ.കെക്ക് ഇതു വഴി ആയുധം ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ സിറിയയിലെ റഖ സൈനിക  നിലയം പിടിച്ചെടുത്ത ഐ.എസ് തീവ്രവാദികൾ തുട൪ന്ന് കൊബാനി ലക്ഷ്യമാക്കി നീങ്ങിയത്. ഇതിനു മുന്നോടിയായി കൊബാനിക്കടുത്ത 70ഓളം ഗ്രാമങ്ങൾ ഐ.എസ് നിയന്ത്രണത്തിലാക്കിയിരുന്നു. തുട൪ന്ന്, കൊബാനി വളഞ്ഞ് 70ശതമാനത്തിലധികം സ്ഥലങ്ങളും പിടിച്ചെടുത്തു. തുട൪ന്നാണ്, വടക്കൻ ഇറാഖിൽ മാത്രം വ്യോമാക്രമണം നടത്തിയിരുന്ന അമേരിക്ക വിശാല സഖ്യത്തിൻെറ സഹായത്തോടെ സിറിയയിലേക്കും പ്രവേശിച്ചത്.
 സൈനിക നീക്കത്തിൻെറ ആദ്യ ഘട്ടത്തിൽ വിട്ടുനിന്ന തു൪ക്കിയും ഇപ്പോൾ ഭാഗികമായി ഈ സഖ്യത്തോടൊപ്പം ചേ൪ന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.