ഹോങ്കോങ്ങിലെ പ്രതിഷേധം സ്വാതന്ത്ര്യത്തിനായുള്ളതെന്ന് ചൈന

ബെയ്ജിങ്: ഹോങ്കോങ്ങിൽ വിദ്യാ൪ഥികളുടെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധം സ്വാതന്ത്ര്യത്തിനും സ്വയംനി൪ണയാവകാശത്തിനുമുള്ളതെന്ന് ചൈന. ഇതാദ്യമായാണ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാ൪ട്ടി ഒൗദ്യോഗിക ദിനപത്രമായ ദ പീപ്ൾസ് ഡെയ്ലിയിലൂടെ സമരത്തെ സ്വാതന്ത്ര്യപ്പോരാട്ടമായി അംഗീകരിക്കുന്നത്. സമരം നിയന്ത്രണാതീതമാകുകയാണെന്നും പോരാട്ടത്തിന് ബാഹ്യശക്തികളുടെ പിൻബലമുണ്ടെന്നും ഭരണപക്ഷത്തിന് ആശങ്കയുണ്ട്. സംഘ൪ഷത്തിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടെന്ന് ഹോങ്കോങ് ചീഫ് എക്സിക്യുട്ടീവ് ല്യൂങ് ചുൻയിങ് ഒരു ടെലിവിഷൻ ടോക്ഷോയിൽ അഭിപ്രായപ്പെട്ടു. എന്നാൽ, ഇത്തരം പ്രചരണങ്ങളെ നിഷേധിച്ച ഹോങ്കോങ് ഫെഡറേഷൻ ഓഫ് സ്റ്റുഡൻറ്സ് നേതാക്കൾ സ൪ക്കാ൪ പ്രായോഗിക പരിഷ്കരണ പാക്കേജ് മുന്നോട്ടുവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി.
സമ്പൂ൪ണ ജനാധിപത്യം ആവശ്യപ്പെട്ട് മൂന്നാഴ്ചയായി ഹോങ്കോങ്ങിലെ തെരുവുകൾ കൈയ്യടക്കിയിരിക്കുകയാണ് പ്രക്ഷോഭക൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.