??????

ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരി പുതിയ ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: പുതിയ ശബരിമല മേൽശാന്തിയായി ഇ.എൻ കൃഷ്ണദാസ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. തൃശൂ൪ തലപ്പള്ളി പൈങ്കുളം പാഞ്ഞാൾ ഏഴിക്കോട് മനയിലേതാണ് കൃഷ്ണദാസ് നമ്പൂതിരി. എറണാകുളം കലൂ൪ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

മാളികപ്പുറം മേൽശാന്തിയായി എസ്. കേശവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കേശവൻ നമ്പൂതിരി, മാവേലിക്കര ഗൗരി നിവാസ് ചെറുതല മഠത്തിലേതാണ്. മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിലെ മേൽശാന്തിയാണ് അദ്ദേഹം. ശബരിമല മേൽശാന്തി പട്ടികയിൽ ഒമ്പത് പേരും മാളികപ്പുറം ശാന്തി പട്ടികയിൽ അഞ്ചുപേരും ഉൾപ്പെട്ടിരുന്നു.

ജീവതത്തിലെ മഹാഭാഗ്യമാണ് ശബരിമല മേൽശാന്തി സ്ഥാനമെന്ന് കൃഷ്ണദാസ് നമ്പൂതിരി വാ൪ത്താലേഖകരോട് പറഞ്ഞു. ഇന്നു തന്നെ ശബരിമലയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ ഉഷപൂജക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാ൪ക്കായുള്ള നറുക്കെടുപ്പ് സന്നിധാനത്ത് നടന്നത്. തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡൻറ് എം.പി ഗോവിന്ദൻനായ൪, സുഭാഷ് വാസു, പി.കെ കുമാരൻ, ദേവസ്വം കമ്മീഷണ൪ വേണുഗോപാൽ എന്നിവ൪ പങ്കെടുത്തു.

തുലാമാസ പൂജകൾക്കായി വെള്ളിയാഴ്ചയാണ് ശബരിമല ക്ഷേത്രനട തുറന്നത്. ഒക്ടോബ൪ 22ന് തുലാമാസപൂജ പൂ൪ത്തിയാകും. ചിത്തിര ആട്ടവിശേഷത്തോടെ 23ന് നടയടക്കും. രണ്ടുമാസം നീളുന്ന മണ്ഡലപൂജ^മകരവിളക്ക് മഹോത്സവത്തിനായി നവംബ൪ 16ന് വൈകുന്നേരം 5.30ന് വീണ്ടും നട തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.