സി.പി.ഐ പിരിച്ചുവിടണമെന്ന അച്യുതമേനോന്‍െറ കത്ത് പുറത്ത്

പാലക്കാട്: സി.പി.എമ്മിനെ പേടിച്ച് പുസ്തക പ്രകാശനം വേണ്ടെന്നു വെച്ച സി.പി.ഐക്കെതിരെ, മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ എഴുതിയ കത്തുമായി പഴയ സി.പി.ഐ സഹയാത്രികനും പരിസ്ഥിതി പ്രവ൪ത്തകനുമായ ഇന്ത്യനൂ൪ ഗോപി. സി.പി.എമ്മിന് ദാസ്യവൃത്തിചെയ്യുന്ന സി.പി.ഐ പിരിച്ചുവിടുകയാണ് ഉത്തമമെന്ന് പറഞ്ഞ് 23 വ൪ഷം മുമ്പ് തനിക്കെഴുതിയ കത്ത് പുറത്തുവിട്ടാണ് ഗോപി സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്.
തെക്കുംഭാഗം മോഹൻ എഴുതിയ ‘ജനാധിപത്യ കേരളത്തിൽ അച്യുതമേനോൻ’ എന്ന പുസ്തകം സി.പി.ഐയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രഭാത് ബുക് ഹൗസ് തഴഞ്ഞതിനു പിന്നിൽ നേതൃത്വത്തിൻെറ സി.പി.എം ദാസ്യമാണെന്ന് വ്യക്തമായതുകൊണ്ടാണ് 1991 ആഗസ്റ്റ് ഏഴിന് അച്യുതമേനോൻ തനിക്കെഴുതിയ കത്ത് ഇപ്പോൾ പുറത്തുവിടുന്നതെന്ന് 86കാരനായ ഗോപി മാഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.  പ്രഭാത് ബുക് ഹൗസിൻെറ നടപടി നാണം കെട്ടതാണെന്ന് മാഷ് പറഞ്ഞു.
1987ൽ അധികാരത്തിൽ വന്ന നായനാ൪ മന്ത്രിസഭയുടെ മേൽ എ.കെ.ജി സെൻററിൽനിന്നുള്ള കടുത്ത നിയന്ത്രണങ്ങളാണ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായതെന്ന് കത്തിൽ അച്യുതമേനോൻ പറയുന്നു.  ‘മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും ഇല്ളെങ്കിൽ സി.പി.ഐ വട്ടപൂജ്യം. അതാണ് നമ്മുടെ ഗതികേട്. സി.പി.ഐ പിരിച്ചുവിടുകയാണ് ഉത്തമം. എന്നാൽ, സി.പി.എം ഭാവിയുള്ള പാ൪ട്ടിയെന്ന് ഞാൻ വിശ്വസിക്കുന്നു.  -ഇൻലെൻറിൽ എഴുതിയ കത്തിലെ ചില വാചകങ്ങളാണിത്.


ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സെക്രട്ടറിയായ ഗോപി 1985 വരെ സി.പി.ഐയിൽ ആയിരുന്നു. പാ൪ട്ടിയുടെ സ്റ്റേറ്റ് ഡിപാ൪ട്ട്മെൻറ് കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുന്നതിനാണ് പാ൪ട്ടിയിൽനിന്ന് അകന്നത്. അടയ്ക്കാപുത്തൂ൪ ഹൈസ്കൂളിൽനിന്ന് 30 വ൪ഷത്തെ സേവനത്തിനുശേഷം വിരമിച്ച അദ്ദേഹം കഴിഞ്ഞ മേയിലാണ് 85ാം പിറന്നാൾ ആഘോഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.