പെഷാവ൪: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾക്ക് പ്രത്യേക പിന്തുണ നൽകുന്നതായ റിപ്പോ൪ട്ടുകൾ തള്ളി പാക് താലിബാൻ രംഗത്ത്. ഇറാഖിലും സിറിയയിലും പോരാടുന്ന ഏതെങ്കിലും ഒരു പ്രത്യേക സംഘടനക്ക് പിന്തുണ നൽകുന്നില്ളെന്ന് തഹ്രീകെ താലിബാൻ പാകിസ്താൻ വക്താവ് ഷാഹിദ് ഷഹീദുള്ള പറഞ്ഞു. ഈ രാജ്യങ്ങളിൽ പോരാടുന്ന എല്ലാ വിഭാഗങ്ങളും ഉത്തമരാണ്. അവരെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. ഇക്കാര്യത്തിൽ തങ്ങളുടെ പ്രസ്താവന തെറ്റിദ്ധരിക്കുകയായിരുന്നു. ശരിയായ പ്രസ്താവന ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചില്ളെന്നും ഷഹീദുള്ള പറഞ്ഞു. പാക് താലിബാൻ അഫ്ഗാനിസ്താൻ താലിബാൻ തലവനായ മുല്ല ഉമറിൻെറ കീഴിൽ തന്നെ പ്രവ൪ത്തിക്കും. മുല്ലാ ഉമറാണ് ഞങ്ങളുടെ തലവൻ. ഞങ്ങൾ അദ്ദേഹത്തെ പിന്തുടരും -രഹസ്യ കേന്ദ്രത്തിൽനിന്ന് ഫോണിലൂടെ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഷഹീദുള്ള കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.