കണക്കിലെ മിടുക്കര്‍ക്കായി ന്യൂമാറ്റ്സ് പദ്ധതി

മലപ്പുറം: ഗണിതശാസ്ത്രത്തിൽ മിടുക്കരായ വിദ്യാ൪ഥികളെ ചെറുപ്പത്തിലേ കണ്ടത്തെി മികച്ച പരിശീലനം നൽകുന്ന ‘ന്യൂമാറ്റ്സ്’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് ആറാം ക്ളാസിൽ പഠിക്കുന്ന 74 വിദ്യാ൪ഥികൾക്കാണ് വിദഗ്ധ പരിശീലനം നൽകുക. പത്താം ക്ളാസ് കഴിയുന്നതുവരെ ഉന്നത നിലവാരത്തിലുള്ള ക്ളാസുകളും പ്രായോഗികാനുഭവങ്ങളും പക൪ന്ന് ഗണിതപ്രതിഭകളാക്കി വള൪ത്തിയെടുക്കുകയാണ് ലക്ഷ്യം.  
സ൪ക്കാ൪, എയ്ഡഡ് സ്കൂളിൽനിന്ന് ആറാം ക്ളാസിലെ മികച്ച അഞ്ചുപേരെ വീതം തെരഞ്ഞെടുത്ത് ഉപജില്ലാ തലത്തിൽ നവംബ൪ 15ന് പരീക്ഷ നടത്തും. ഇതിനുള്ള ചോദ്യങ്ങളും എസ്.സി.ഇ.ആ൪.ടി തയാറാക്കി നൽകും. ഉപജില്ലക്ക് പുറത്തുള്ള, ഗണിതം കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് പരീക്ഷാ മൂല്യനി൪ണയം നടത്തുക. ഉപജില്ലാതല പരീക്ഷ കഴിഞ്ഞാൽ ഒരാഴ്ചക്കകം റാങ്ക്ലിസ്റ്റും സെലക്ഷൻ ലിസ്റ്റും പ്രസിദ്ധീകരിക്കും. തുട൪ന്ന് എ.ഇ.ഒ ചെയ൪മാനും ഉപജില്ലാ മാത്തമാറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയും ഡയറ്റ് അധ്യാപകനും ചേ൪ന്ന കമ്മിറ്റി ഒരു ഉപജില്ലയിൽനിന്ന് ഒമ്പത് പേരെ തെരഞ്ഞെടുക്കണം.
ഇവ൪ക്കായി സംസ്ഥാനാടിസ്ഥാനത്തിൽ 2015 ജനുവരി 17ന് പരീക്ഷ നടത്തും.
എസ്.സി.ഇ.ആ൪.ടിയുടെ നേതൃത്വത്തിൽ ഉത്തരക്കടലാസുകൾ പരിശോധിച്ച് റാങ്ക്ലിസ്റ്റ് തയറാക്കി, ഓരോ ജില്ലയിൽനിന്നും അഞ്ചുപേരെ വീതം തെരഞ്ഞെടുക്കും. തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന ക്യാമ്പ് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തും. ഉപജില്ലാ തലത്തിൽ പരീക്ഷയെഴുതിയവരെ പങ്കെടുപ്പിച്ച് ഡിസംബ൪, ജനുവരി മാസങ്ങളിൽ ഗണിത ശിൽപശാല സംഘടിപ്പിക്കും.
പദ്ധതി പ്രകാരം, സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നവ൪ക്ക് പത്താം ക്ളാസ് വരെ തുട൪ പരിശീലനങ്ങൾ ഒരുക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.