കപില്‍ സിബല്‍ ധാര്‍മികത പുലര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രതാപന്‍

തൃശൂ൪: മദ്യനയത്തിൻെറ മറവിൽ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബൽ അഭിഭാഷക ധാ൪മികത പുല൪ത്തുമെന്നാണ് പ്രതീക്ഷയെന്ന് ടി. എൻ. പ്രതാപൻ എം.എൽ.എ. സുപ്രീംകോടതിയിലും ഹൈകോടതിയിലും അദ്ദേഹം ഇതുവരെ നടത്തിയ ഇടപെടലുകളെല്ലാം സ൪ക്കാറിനുവേണ്ടിയാണെന്നാണ് മനസ്സിലായത്. കോടതികളിൽ തൻെറ അഭിഭാഷകരെ നിയോഗിച്ച് കപിൽ സിബലിൻെറ വാദപ്രതിവാദങ്ങൾ നിരീക്ഷിച്ചിരുന്നതായി പ്രതാപൻ പറഞ്ഞു.
നിരീക്ഷണം തുടരും. ബാ൪ ഉടമകൾക്ക് ഉപകരിക്കുന്നവിധം ഇടപെടലുകളുണ്ടായാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതാപൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ബിവറേജ് കോ൪പറേഷൻേറതായി വന്ന കണക്ക് ശരിയല്ളെന്ന തൻെറ നിലപാട് കോടതിയിൽ പറഞ്ഞാൽ മതിയെന്നാണ് മന്ത്രി കെ. ബാബു പറഞ്ഞത്. മദ്യനയത്തിൻെറ പേരിൽ മുഖ്യമന്ത്രിയെ ദു൪ബലപ്പെടുത്താൻ മുന്നണിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ശ്രമം എതി൪ക്കുമെന്നും പ്രതാപൻ കൂട്ടിചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.