ചെമ്പ് മോഷണം: ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഒന്നാം പ്രതി

അടൂ൪: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ൪ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലവരുന്ന ചെമ്പ് മോഷണം പോയ കേസിൽ ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡൻറടക്കം നാല് പേ൪ക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. പ്രതികൾ ഒളിവിലാണെന്ന് കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അടൂ൪ സി.ഐ ടി. മനോജ് അടൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച കുറ്റപത്രം സമ൪പ്പിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2013 ആഗസ്റ്റ് 19 ന് പത്തനംതിട്ട എസ്.പിക്ക് ഭക്ത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ക്ഷേത്രത്തിലെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട്  വാങ്ങിയ 9626 കിലോ ചെമ്പിൽനിന്ന് 3376 കിലോ കാണാതായതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റ൪ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.