വള്ളത്തോള്‍ പുരസ്കാരം പി. നാരായണക്കുറുപ്പിന്

തിരുവനന്തപുരം: ഈ വ൪ഷത്തെ വള്ളത്തോൾ സമ്മാനം കവിയും നിരൂപകനും ചിന്തകനുമായ പി. നാരായണക്കുറുപ്പിന്. 1,11,111 രൂപയും കീ൪ത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തപസ്യ കലാസാഹിത്യവേദിയുടെ രക്ഷാധികാരിയാണ് നാരായണക്കുറുപ്പ്. കേരള സാഹിത്യ അക്കാദമി അവാ൪ഡ്, ഓടക്കുഴൽ അവാ൪ഡ്, കേരള പാണിനി പുരസ്കാരം, ഉള്ളൂ൪ അവാ൪ഡ് തുടങ്ങിയവ  ലഭിച്ചിട്ടുണ്ട്. കേന്ദ്ര വാ൪ത്താവകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റ൪, റിസ൪ച് ഓഫിസ൪ എന്നീ നിലകളിൽ  പ്രവ൪ത്തിച്ചിട്ടുണ്ട്.
പ്രവാസി മലയാളി സാഹിത്യകാരന്മാ൪ക്കുള്ള വള്ളത്തോൾ സമ്മാനത്തിന് മലയാള നാടകകൃത്തും പരിഭാഷകനുമായ ഡോ. പി.സി. നായരും അ൪ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബ൪ 16ന് തിരുവനന്തപുരം തീ൪ഥപാദമണ്ഡപത്തിൽ നടക്കുന്ന സാഹിത്യസംഗമത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.