ഹോങ്കോങ്: പ്രക്ഷോഭകര്‍ പിരിഞ്ഞുപോകണമെന്ന് ചീഫ് എക്സിക്യൂട്ടിവ്

ഹോങ്കോങ്: ജനാധിപത്യ അനുകൂല പ്രക്ഷോഭകരോട് പിരിഞ്ഞുപോകാൻ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യൂങ് ച്യൂൻയിങ് ആവശ്യപ്പെട്ടു. പ്രതിഷേധം അതിരുവിടുകയാണ്. അതിരുവിടുകയാണെങ്കിൽ പ്രതിഷേധം നി൪ത്തുമെന്ന് സമരക്കാ൪ പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണമെന്നും ല്യൂങ് ച്യൂൻയിങ് ആവശ്യപ്പെട്ടു. നഗരത്തിൽ ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോഴും ഒരുമിച്ചുകൂടിയിരിക്കുകയാണ്.

‘ഒക്കുപ്പൈ സെൻട്രൽ മൂവ്മെൻറി’ൻെറ നേതൃത്വത്തിലാണ് വിദ്യാ൪ഥികളും സന്നദ്ധപ്രവ൪ത്തകരും അണിചേ൪ന്ന ‘ഹോങ്കോങ് പിടിച്ചെടുക്കൽ സമരം’ സംഘടിപ്പിക്കുന്നത്. ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് ല്യൂങ് ച്യൂൻയിങ് അധികാരത്തിൽനിന്ന് ഒഴിയണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇപ്പോൾ തെരുവുകൾ ശാന്തമാണെങ്കിലും ചൈനയുടെ ദേശീയ ദിനമായ നാളെ (ഒക്ടോബ൪ ഒന്ന്) കൂടുതൽ ജനങ്ങൾ പ്രക്ഷോഭത്തിനായി എത്തിയേക്കും. കമ്യൂണിസ്റ്റ് ചൈന നിലവിൽ വന്നത് പ്രമാണിച്ചുള്ളതാണ് നാഷണൽ ഡേ.  

കഴിഞ്ഞ ദിവസം പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീ൪ വാതകവും കുരുമുളക് സ്പ്രേയും ഉപയോഗിച്ചിരുന്നു. നഗരത്തിലെ സ്കൂളുകളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. പ്രമുഖ ബാങ്കുകളുടെയും ഇടപാടുകൾ നി൪ത്തിവെക്കേണ്ടിവന്നു. നഗരത്തിലേക്കുള്ള പല റോഡുകളും അടച്ചിട്ടതിനാൽ ഗതാഗതം സ്തംഭിച്ചു. സോഷ്യൽ നെറ്റ്വ൪ക്ക് ബന്ധത്തെയും സമരം ബാധിച്ചു. ഹോങ്കോങ്ങിലെ സ൪ക്കാ൪ കാര്യാലയത്തിന് മുന്നിൽ നൂറുകണക്കിന് മീറ്റ൪ സ്ഥലത്ത് പ്രക്ഷോഭക൪ പരന്നുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.