ചാവക്കാട് മിനി ലോറിയിടിച്ച് മത്സ്യ വില്‍പനക്കാരന്‍ മരിച്ചു

പാവറട്ടി: മൊപ്പെഡിൽ മത്സ്യവുമായി കച്ചവടത്തിന് പോയ 60കാരൻ മിനി ലോറിയിടിച്ച് മരിച്ചു. പാവറട്ടി വൈശ്യം വീട്ടിൽ അബ്ദുൾ ജലീലാണ് മരിച്ചത്. രാവിലെ ആറിന് ചാവക്കാട് മുല്ലത്തറയിലാണ് അപകടമുണ്ടായത്. മത്സ്യവുമായി പൊന്നാനിയിലേക്ക് പോവുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം ചാവക്കാട് രാജ ആശുപത്രിയിൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.