ഐ.എസ് വേട്ട: ഇറാഖില്‍ കരസേനയും ഇറങ്ങും

ന്യൂയോ൪ക്: വടക്കൻ ഇറാഖിലും സിറിയയിലും ചുവടുറപ്പിച്ച ഐ.എസിനെ (ഇസ്ലാമിക് സ്റ്റേറ്റ്) നേരിടാൻ ആവശ്യമെങ്കിൽ കരസേനയെ ഇറക്കുമെന്ന് അമേരിക്കൻ ഭരണകൂടം സൂചിപ്പിച്ചു. നിലവിൽ ഇറാഖിൽ പ്രവ൪ത്തിക്കുന്ന അമേരിക്കയുടെ സൈനിക ഉപദേശക൪ ഐ.എസിനെതിരായ പോരാട്ടത്തിൽ ഇറാഖി സൈനിക൪ക്കൊപ്പം പ്രവ൪ത്തിക്കുമെന്ന് കഴിഞ്ഞദിവസം സെനറ്റിൽ പെൻറഗൺ വക്താക്കൾ വ്യക്തമാക്കി. യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ, സൈനിക ജനറൽ മാ൪ട്ടിൻ ഡെംപ്സി എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, വടക്കൻ ഇറാഖിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അമേരിക്കയുടെ വ്യോമാക്രമണം ബഗ്ദാദിലേക്കുകൂടി വ്യാപിപ്പിച്ചതിൻെറ തൊട്ടടുത്ത ദിവസമാണ് പെൻറഗൺ നേതാക്കളുടെ പ്രസ്താവന പുറത്തുവന്നത്.
ഇറാഖിൽ കരസേനയെ ഇറക്കില്ളെന്ന് കഴിഞ്ഞയാഴ്ച നടത്തിയ പ്രഭാഷണത്തിലും പ്രസിഡൻറ് ബറാക് ഒബാമ ആവ൪ത്തിച്ചിരുന്നു. ഇതിനെ പൂ൪ണമായും തള്ളാതെയുള്ള തന്ത്രപരമായ പ്രസ്താവനയാണ് ഹെഗലും ഡെംപ്സിയും നടത്തിയത്. ഇറാഖി സൈനികരെ സഹായിക്കുന്നതിൻെറ ഭാഗമായി സൈനിക ഉപദേശകരും നിശ്ചിത മേഖലകളിൽ പ്രവ൪ത്തിക്കുന്നതിൻെറ സാധ്യത പ്രസിഡൻറിനെ ബോധ്യപ്പെടുത്തുമെന്നായിരുന്നു ഡെംപ്സിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണിനുശേഷം പലതവണയായി ഇറാഖിലേക്ക് 1600 സൈനിക ഉപദേശകരെയാണ് അമേരിക്ക അയച്ചത്.
ഇറാഖിലും സിറിയയിലുമായി വ്യാപകമായ ഐ.എസ് വേട്ടക്കുള്ള തയാറെടുപ്പിൻെറ ഭാഗമായാണ് പെൻറഗണിൻെറ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് വടക്കൻ ഇറാഖിൽ കു൪ദ് മേഖലകളിൽ ഐ.എസിനെതിരെ വ്യോമാക്രമണം ആരംഭിച്ച യു.എസ് സൈന്യം ഘട്ടംഘട്ടമായി നടപടി വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ സ്വതന്ത്രമായി വ്യോമാക്രമണം നടത്തിയ യു.എസ് പിന്നീട് കു൪ദ് സൈന്യത്തിന് ആവശ്യമായ സഹായം നൽകി. തുട൪ന്ന്, സിറിയൻ അതി൪ത്തിയിലും ഐ.എസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച സിറിയയിലും വ്യോമാക്രമണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇറാഖിൽ തന്നെ, വടക്കൻ കേന്ദ്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അമേരിക്ക കഴിഞ്ഞദിവസങ്ങളിൽ ബഗ്ദാദിനടുത്ത സ്ഥലങ്ങളിലും ആക്രമണം നടത്തി. ഇത് ഇറാഖി സൈന്യത്തിൻെറ അഭ്യ൪ഥനയെ തുട൪ന്നായിരുന്നുവെന്നും പെൻറഗൺ അറിയിച്ചു.
ഇതിൻെറ അടുത്ത നടപടിയെന്നോണമാണ് നിലവിലുള്ള സൈനിക ഉപദേശകരെക്കൂടി ദൗത്യത്തിൽ ഉൾകൊള്ളിക്കാനുള്ള നീക്കം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.