വാഷിങ്ടൺ: ഇഷ്ടമില്ലാത്ത വിവാഹമാണെങ്കിൽപോലും ഭാര്യ സന്തുഷ്ടയാണെങ്കിൽ കുടുംബജീവിതം അല്ലലില്ലാതെയിരിക്കുമെന്ന് മിഷിഗൻ യൂനിവേഴ്സിറ്റി സംഘത്തിൻെറ പഠന റിപ്പോ൪ട്ട്.
കുടുംബജീവിതത്തെക്കുറിച്ച് ഇണയുടെ അഭിപ്രായപ്രകടനമാണ് ഭ൪ത്താവിൻെറ സന്തോഷം നി൪ണയിക്കുന്ന പ്രധാന ഘടകം. ദാമ്പത്യത്തെക്കുറിച്ച് ഭ൪ത്താവിൻെറ അഭിപ്രായം മെച്ചപ്പെട്ടതല്ളെങ്കിൽ കൂടി ഇത് ബാധകമാണെന്ന് യൂനിവേഴ്സിറ്റി സാമൂഹിക ഗവേഷണ വിഭാഗത്തിലെ സാമൂഹിക ശാസ്ത്രജ്ഞൻ വിക്കി ഫ്രീഡ്മാൻ പറഞ്ഞു.
അതേസമയം, കുടുംബജീവിതത്തെക്കുറിച്ച് അനുകൂല അഭിപ്രായം പറയുന്നതിൽ കൂടുതൽ പുരുഷന്മാരാണെന്ന് റിപ്പോ൪ട്ട് പറയുന്നു. സന്തുഷ്ട ദാമ്പത്യം ഭാവിജീവിതം രോഗം വേട്ടയാടുന്നതിന് മികച്ച പ്രതിരോധമാണ്.
394 ദമ്പതികളിൽ നടത്തിയ പഠനത്തിനൊടുവിലാണ് കഴിഞ്ഞദിവസം റിപ്പോ൪ട്ട് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.