സൂര്യനെല്ലിക്കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: സൂര്യനെല്ലിക്കേസിൽ ഹൈകോടതി വിധിക്കെതിരെ 14 പ്രതികളുടെ അപ്പീൽ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ്രേഖകൾ പരിഭാഷപ്പെടുത്താൻ സമയം വേണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണിത്. പ്രതികളായ പൊൻകുന്നം  ഉഷ, എടത്തുപറമ്പ് വടക്കുംഭാഗം പി.കെ. ജമാൽ, കൊഴുവനാൽ സ്വദേശി അഡ്വ. ജോസ്, റെയിൽവേ ജീവനക്കാരൻ കൊല്ലാട് കുളത്തുമ്മൽ  രാജേന്ദ്രൻ നായ൪ എന്ന രാജൻ,  ജേക്കബ് സ്റ്റീഫൻ,   മൂവാറ്റുപുഴ സ്വദേശി അജി, പൊൻകുന്നം  സതീശൻ എന്ന സതി, രാമമംഗലം അലിയാ൪ എന്ന അലി,  തുളസീധരൻ എന്ന തുളസി, കാഞ്ഞിരപ്പള്ളി ചിറക്കടവ് സാബു, കുന്നത്തുനാട് രായമംഗലം വ൪ഗീസ്, മാറാടി സ്വദേശി അശ്റഫ്, കുടയത്തൂ൪ സ്വദേശി ബാബു മാത്യു എന്ന ബാബു, കൂവപ്പള്ളി  കെ.തങ്കപ്പൻ എന്നിവരാണ് തങ്ങൾക്കെതിരായ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിലത്തെിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.