‘ചീറ്റയേയും തോല്‍പിക്കാന്‍ തയാര്‍’

ബംഗളൂരു: വേഗത്തിൻെറ ട്രാക്കിൽ  റെക്കോഡുകൾ തിരുത്തിയെഴുതുമ്പോഴും ജമൈക്കയുടെ വേഗതയുടെ രാജകുമാരൻ ഉസൈൻ ബോൾട്ടിന് മറ്റൊന്നിനോടുകൂടി പ്രണയമുണ്ട്, ക്രിക്കറ്റിനോട്. ക്രിക്കറ്റ് എന്നും ഈ വേഗരാജനെ കൊതിപ്പിച്ചിരുന്നു.  ബംഗളൂരുവിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവേ ബോൾട്ട് ഏറെ സംസാരിച്ചതും ക്രിക്കറ്റിനെ കുറിച്ചായിരുന്നു. എൻെറ പിതാവ് വലിയ ക്രിക്കറ്റ് ആരാധകനായിരുന്നു. ജമൈക്കൻ സാഹചര്യം വെച്ച് അത്ലറ്റിക്സ് തെരഞ്ഞെടുക്കാനായിരുന്നു പിതാവിൻെറ ഉപദേശം.ചീറ്റ, അതിവേഗ കാ൪ ഇവയിൽ ഏതിനൊപ്പം മത്സരിക്കാനാണ് തയാ൪ എന്ന ചോദ്യത്തിന് ചീറ്റക്കൊപ്പം എന്ന് മറുപടി പറഞ്ഞ ബോൾട്ട്, ഉസൈൻ ബോൾട്ട് ചീറ്റയെ തോൽപിച്ചു എന്ന തലക്കെട്ട് വരുന്നത് സങ്കൽപിക്കാൻ രസമുണ്ടെന്നും കൂട്ടിച്ചേ൪ത്തു. അതേസമയം, ഇന്ത്യയിൽനിന്ന് ലോകോത്തര അത്ലറ്റുകൾ ഉയ൪ന്നുവരാത്തതിൽ ബോൾട്ട് പഴിപറഞ്ഞതും ക്രിക്കറ്റിനെ. ജമൈക്കയിൽ ചെറുപ്പത്തിലേ ഏവരുടെയും ആഗ്രഹം അത്ലറ്റ് ആകാനാണെന്ന്  ബോൾട്ട് കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.