കോട്ടയം: മദ്യ നയത്തിൻെറ ക്രെഡിറ്റിനെക്കുറിച്ച് ത൪ക്കം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.മദ്യ നയത്തിന്‍്റെ ക്രെഡിറ്റ് എല്ലാവ൪ക്കും അവകാശപ്പെട്ടതാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തിൽ ഒരു വിവാദത്തിനും താനില്ളെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച ആ൪ജവത്തോടെ മദ്യനയം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സ൪ക്കാറിൻെറ മദ്യനയത്തെ പിണറായി വിജയൻ പോലും പ്രശംസിച്ചതാണ്. നിരോധം സ൪ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും അത് കാര്യമായി എടുക്കുന്നില്ളെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.