ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കാന്‍ സി.എം.ഐ ശ്രമമെന്ന് വരാപ്പുഴ അതിരൂപത

കൊച്ചി: വിശുദ്ധനാക്കപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ പേരിൽ സി.എം.ഐ സഭ ചരിത്രം വളച്ചൊടിക്കുകയാണെന്ന് വരാപ്പുഴ അതിരൂപത. സി.എം.ഐ സഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരത്തിൽ ചാവറയച്ചൻ ജീവിതത്തിൻെറ അവസാന സമയത്ത് കഴിച്ചു കൂട്ടിയ കൂനമ്മാവ് സെൻറ് ഫിലോമിന ദേവാലയത്തെക്കുറിച്ചും അദ്ദേഹം അവിടെ നടത്തിയ പ്രവ൪ത്തനങ്ങളെക്കുറിച്ചും  പ്രതിപാദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വരാപ്പുഴ അതിരൂപത ആ൪ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൻെറ വിമ൪ശം. അതിരൂപത ആസ്ഥാനത്ത് വാ൪ത്താസമ്മേളനം വിളിച്ചു ചേ൪ത്താണ് ആ൪ച് ബിഷപ് വിമ൪ശമുന്നയിച്ചത്.
 ജീവിതത്തിൻെറ അവസാന ഏഴുവ൪ഷം  ചാവറയച്ചൻ സേവനം ചെയ്തത് കൂനമ്മാവിലായിരുന്നു.1864 ജനുവരി 12 നാണ്  അദ്ദേഹം കൂനമ്മാവ് സെൻറ് ഫിലോമിനാസ് ആശ്രമത്തിൻെറ പ്രിയോ൪ ആയി മാന്നാനത്ത് നിന്ന് എത്തുന്നത്. ഇവിടെ കേന്ദ്രീകരിച്ച് ഒട്ടേറെ പ്രവ൪ത്തനങ്ങളും അദ്ദേഹം നടത്തി.1871 ജനുവരി മൂന്നിന് കൂനമ്മാവ് സെൻറ് ഫിലോമിന ആശ്രമത്തിൽ വെച്ച് മരണപ്പെട്ട ചാവറയച്ചൻെറ ഭൗതിക ശരീരം കൂനമ്മാവ് പള്ളിയുടെ അൾത്താരയിൽ തന്നെ അടക്കി. പിന്നീട് വ൪ഷങ്ങൾക്കുശേഷമാണ് മാന്നാനത്തുനിന്ന് സി.എം.ഐ സഭ അധികൃത൪ എത്തി അദ്ദേഹത്തിൻെറ ശരീരാവശിഷ്ടങ്ങൾ കൊണ്ടുപോയത്.ചാവറയച്ചനെ ധന്യനായി  പ്രഖ്യാപിക്കാനുള്ള അദ്ഭുത കൃപ ലഭിച്ചതും കൂനമ്മാവിൽ നിന്നാണ്. ചരിത്രത്തിൻെറ ഭാഗമായ ഇക്കാര്യങ്ങൾ വളച്ചൊടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ളെന്നും ഡോ. ഫ്രാൻസിസ് കല്ലറക്കൽ പറഞ്ഞു. ഇതിനെതിരെ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. വളച്ചൊടിച്ച ചരിത്രത്തിൻെറ അടിസ്ഥാനത്തിലാണ് സ൪ക്കാ൪ മാന്നാനത്തിന് ധനസഹായം നൽകിയത്. തെറ്റിദ്ധാരണ മാറ്റുന്നതിൻെറ ഭാഗമായി സീറോ മലബാ൪ സഭ ആ൪ച് ബിഷപ് ജോ൪ജ് ആലഞ്ചേരിയും സി. എം. ഐ സഭ നേതൃത്വമായും ച൪ച്ച നടത്തിയിരുന്നുവെന്നും ഡോ. ഫ്രാൻസിസ് കല്ലറക്കൽ പറഞ്ഞു.
നവംബ൪ 23 ന് റോമിൽ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന സമയത്ത് ചാവറയച്ചൻ അവസാനമായി പ്രവ൪ത്തിച്ചിരുന്ന കൂനമ്മാവ് സെൻറ് ഫിലോമിനാ ദേവാലയം തീ൪ഥാടന കേന്ദ്രമായി വരാപ്പുഴ അതിരൂപത പ്രഖ്യാപിക്കും. ഇതിൻെറ ഭാഗമായി പള്ളിയിൽ പ്രത്യേക പ്രാ൪ഥനകളും ആഘോഷങ്ങളും നടത്തും.
 ദേവാലയം തീ൪ഥാടന കേന്ദ്രമായി  പ്രഖ്യാപിക്കുന്നതിൻെറ ഭാഗമായി  കൂനമ്മാവ് പള്ളിയുടെയും ചാവറയച്ചൻെറയും ചിത്രങ്ങൾ ആലേഖനം ചെയ്ത ബ്രോഷ൪ വികാരി ആൻറണി ചെറിയകടവിന് നൽകി ആ൪ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ പ്രകാശനം ചെയ്തു. ചാവറയച്ചൻെറ കാര്യത്തിൽ മാന്നാനത്തിനൊപ്പം കൂനമ്മാവിനും പ്രാധാന്യമുണ്ടെന്നും ഇക്കാര്യത്തിൽ സഭകൾ തമ്മിൽ അനാവശ്യ ത൪ക്കത്തിനില്ളെന്നും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്ത അതിരൂപത ഒൗദ്യോഗിക വക്താവ് ഫാ.ആൻറണി വിപിൻ സേവ്യറും പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.