തൃപ്പൂണിത്തുറ: കൊച്ചിൻ റിഫൈനറീസ് എൽ.പി.ജി പ്ളാൻറിലെ ലോറി ഡ്രൈവ൪മാ൪ മിന്നൽ സമരം പ്രഖ്യാപിച്ചതിനെ തുട൪ന്ന് സംസ്ഥാനത്ത് ഭാരത് ഗ്യാസിൻെറ പാചക വാതക വിതരണം തടസ്സപ്പെട്ടു. ബി.പി.സി.എല്ലിൻെറ കരാറെടുത്തിരിക്കുന്ന ലോറി ¥്രെഡവ൪മാരാണ് സമരം പ്രഖ്യാപിച്ചത്. ഇതോടെ ഒമ്പത് ജില്ലകളിലെ പാചക വാതക വിതരണം മുടങ്ങി. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് വിതരണം മുടങ്ങിയത്. സമരം ഒത്തുതീ൪പ്പായില്ളെങ്കിൽ വ്യാഴാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും. ഓണത്തിനിടയിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന നടപടികൾ ഉണ്ടാവരുതെന്ന ജില്ലാ കലക്ടറുടെ നി൪ദേശം പാടെ അവഗണിച്ചാണ് കൂലിത്ത൪ക്കത്തിൻെറ പേരിൽ ഡ്രൈവ൪മാ൪ സമരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.