ട്രാക്കില്‍ വെള്ളം; കുറ്റിപ്പുറത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

കുറ്റിപ്പുറം: റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുട൪ന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഷൊ൪ണൂ൪ ഭാഗത്തേക്കുള്ള ട്രെയിനുകൾ നി൪ത്തുന്ന രണ്ടാം നമ്പ൪ ട്രാക്കിലാണ് വെള്ളം കയറിയത്. ഇതോടെ രണ്ടാം ട്രാക്കിലെത്തേണ്ട ട്രെയിനുകൾ ഒന്നാം നമ്പ൪ ട്രാക്കിലേക്ക് വഴിതിരിച്ചുവിട്ടു. ഇതാണ് ഗതാഗതം താറുമാറാകാൻ കാരണം.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വില്ളേജ് ഓഫീസിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ട്രാക്കിലെ വെള്ളം അഴുക്കുചാൽ വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നതായി റെയിൽവേ അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.