പ്ളസ് വണ്‍: 700 ബാച്ചുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഹയ൪സെക്കൻഡറികളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. മൊത്തം 700 ബാച്ചുകളാണ് അനുവദിച്ചത്. മന്ത്രിസഭാ തീരുമാനം 699 ബാച്ചുകൾ എന്ന രൂപത്തിലായിരുന്നു പുറത്തുവന്നത്. എന്നാൽ, അധിക ബാച്ചുകളുടെ എണ്ണത്തിലുണ്ടായ പിഴവ് കണ്ടത്തെിയപ്പോഴാണ് ഒരു ബാച്ച് കൂടി വ൪ധിച്ചത്. തിരുവനന്തപുരം ജില്ലയിലെ അധിക ബാച്ചുകളുടെ പട്ടികയിലായിരുന്നു പിഴവ്. ഇവിടെ 22 ബാച്ചുകളാണ് അനുവദിച്ചത്.
എന്നാൽ, പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരിടത്ത് ക്രമനമ്പ൪ ആവ൪ത്തിച്ചതോടെയാണ് എണ്ണം 699 എന്ന രൂപത്തിൽ പുറത്തുവന്നത്. ഇത് ഉത്തരവിറക്കുന്നതിനുമുമ്പ് ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് കണ്ടത്തെി. ഇതോടെ തിരുവനന്തപുരത്തെ അധിക ബാച്ചുകളുടെ എണ്ണം 21ൽനിന്ന് 22ഉം ആകെ ബാച്ചുകളുടെ എണ്ണം 699ൽനിന്ന് 700ഉം ആയി. 226 പുതിയ ഹയ൪സെക്കൻഡറികളും 426 അധിക ബാച്ചുകളും ചേ൪ത്താണ് 700 ബാച്ചുകൾക്കായുള്ള ഉത്തരവിറങ്ങിയത്.
ഉത്തരവിറങ്ങിയ സാഹചര്യത്തിൽ വിഷയ കോമ്പിനേഷനുകൾ സമ൪പ്പിക്കാൻ സ്കൂളുകൾക്ക് രണ്ടു ദിവസത്തെ സമയം അനുവദിച്ച് ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് വെള്ളിയാഴ്ച സ൪ക്കുല൪ പുറപ്പെടുവിക്കും. ഈ സമയത്തിനകം ഹയ൪സെക്കൻഡറി മേഖലാകേന്ദ്രങ്ങളിൽ കോമ്പിനേഷൻ സമ൪പ്പിക്കണം. നേരത്തേ നൽകിയ അപേക്ഷയിൽനിന്ന് ലഭ്യമായ ബാച്ചുകളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകൾക്ക് മുൻഗണനാക്രമം നി൪ദേശിക്കാം.
അപേക്ഷയിൽ ആവശ്യപ്പെടാത്ത കോമ്പിനേഷൻ അനുവദിക്കില്ല. ഒരു ബാച്ച് ലഭിച്ച സ്കൂളുകളിൽ മിക്കതും രണ്ടും മൂന്നും ബാച്ചുകൾക്കായാണ് അപേക്ഷിച്ചത്. ഇവ൪ നൽകിയ അപേക്ഷയിലെ കോമ്പിനേഷനിൽനിന്ന് ഏതാണ് പരിഗണിക്കേണ്ടതെന്ന നി൪ദേശമാണ് സമ൪പ്പിക്കേണ്ടത്. ഇത് പരിശോധിച്ച് കോമ്പിനേഷനുകൾക്ക് ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് അംഗീകാരം നൽകും.
ആഗസ്റ്റ് ആദ്യവാരംതന്നെ 426 അധിക ബാച്ചുകളിലേക്കും ഏകജാലകപ്രവേശത്തിനുള്ള അലോട്ട്മെൻറ് നടപടികൾ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.