മാവോവാദി അറസ്റ്റ്: മുഖം രക്ഷിക്കാന്‍ പൊലീസിന്‍െറ കള്ളക്കഥ –രാവുണ്ണി

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സ്വിസ് പൗരനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ് മുഖം രക്ഷിക്കാൻ കള്ളക്കഥ മെനയുകയാണെന്ന് ‘സിനോജ് രക്തസാക്ഷി അനുസ്മരണ സമിതി’ ചെയ൪മാൻ എം.എൻ. രാവുണ്ണി ആരോപിച്ചു. മാവോയിസ്റ്റ് നേതാവ് സിനോജ് വനത്തിൽ മരിച്ച വാ൪ത്ത കേരള പൊലീസിൻെറയും തണ്ട൪ ബോൾട്ടിൻെറയും ലക്ഷങ്ങൾ മുടക്കിക്കൊണ്ടുള്ള തിരച്ചിലിൻെറ പൊള്ളത്തരത്തെ തുറന്നുകാണിക്കുന്നതാണ്. പൊലീസിൻെറ പരാജയം മറച്ചുപിടിക്കാനാണ് ഇപ്പോൾ സ്വിസ് പൗരനെ അറസ്റ്റുചെയ്തത്. പൊലീസ് ആരോപിക്കുന്നതുപോലെ സിനോജ് അനുസ്മരണം സംഘടിപ്പിച്ചത് നിരോധിത സംഘടനകളോ മാവോയിസ്റ്റ് പാ൪ട്ടിയോ അല്ല. സിനോജിൻെറ മുൻകാല സുഹൃത്തുക്കളും - സഹപ്രവ൪ത്തകരും അടങ്ങിയ സമിതിയാണ് അനുസ്മരണം സംഘടിപ്പിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള കൗതുകത്തെ തുട൪ന്നത്തെിയ അദ്ദേഹം സ്വയം പരിചയപ്പെടുത്തണമെന്ന് അഭ്യ൪ഥിച്ചത് പ്രകാരമാണ് സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചത്.
സ്വയം പരിചയപ്പെടുത്തി സംസാരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
കേരള സ൪ക്കാ൪ ഈ സംഭവത്തിൽ ഉടൻ ഇടപെടണമെന്നും ജൊനാഥനെതിരായ കേസ് പിൻവലിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും അനുസ്മരണ സമിതി ചെയ൪മാൻ എം.എൻ. രാവുണ്ണി ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.