കൊച്ചി: കൊട്ടാരക്കര വാളകം ആ൪.വി.വി ഹൈസ്കൂൾ മാനേജ൪ സ്ഥാനത്തുനിന്ന് മുൻമന്ത്രി ആ൪. ബാലകൃഷ്ണ പിള്ളയെ നീക്കണമെന്ന ഹരജിയിൽ ഹൈകോടതി സ൪ക്കാറിൻെറ വിശദീകരണം തേടി. മാനേജ൪ സ്ഥാനത്ത് തുടരാൻ ബാലകൃഷ്ണ പിള്ളക്ക് അവകാശമില്ളെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷനിലുള്ള പ്രധാനാധ്യാപികയും വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകൻ കൃഷ്ണകുമാറിൻെറ ഭാര്യയുമായ കെ.ആ൪. ഗീത നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻെറ ഉത്തരവ്.
ഇടമലയാ൪ കേസിൽ ഒരു വ൪ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ ലഭിച്ച ബാലകൃഷ്ണ പിള്ളയെ, കുറ്റവാളിയെന്ന് കോടതി കണ്ടത്തെിയാൽ എയ്ഡഡ് സ്കൂളുകളുടെ മാനേജ൪ സ്ഥാനത്ത് തുടരാനാവില്ളെന്ന കേരള വിദ്യാഭ്യാസ നിയമപ്രകാരം പുറത്താക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.