കാലാവസ്ഥാ വ്യതിയാനം: മേരി റോബിന്‍സന്‍ യു.എന്‍ സ്ഥാനപതി

യുനൈറ്റഡ് നാഷൻസ്: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സ്ഥാനപതിയായി ഐറിഷ് മുൻ പ്രസിഡൻറ് മേരി റോബിൻസൻ തെരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയെ മേരി റോബിൻസൻ നയിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു. 1990-97 കാലത്ത് അയ൪ലൻഡ് പ്രസിഡൻറായിരുന്ന മേരി റോബിൻസൻ യു.എൻ മനുഷ്യാവകാശ ഹൈകമീഷനറായും പ്രവ൪ത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.