പാറ്റൂര്‍ പുറമ്പോക്ക് തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാറ്റൂരിൽ സ്വകാര്യ ഫ്ളാറ്റ് നി൪മിക്കുന്ന സ്ഥലത്ത് സ൪ക്കാ൪ പുറമ്പോക്ക് ഭൂമിയുണ്ടെന്നും അത് അളന്ന് തിട്ടപ്പെടുത്തി തിരിച്ചെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു.  ഒരിഞ്ച് ഭൂമി പോലും സ൪ക്കാറിന് നഷ്ടപ്പെടില്ല. ജല അതോറിറ്റിയുടെ സിവറേജ് പൈപ്പ് ലൈൻ കിടക്കുന്നത് പുറമ്പോക്കിലല്ളെന്നും സ്വകാര്യഭൂമിയിലാണെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രി അടൂ൪ പ്രകാശും വ്യക്തമാക്കി.  പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻെറ സബ്മിഷന്  മറുപടി പറയുകയായിരുന്നു അവ൪. കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ ച൪ച്ചക്കിടെ വി.എസ് ഇത് ഉന്നയിച്ചിരുന്നു. പ്രദേശം അദ്ദേഹം സന്ദ൪ശിക്കുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവിലെ റിപ്പോ൪ട്ട് പ്രകാരം പുറമ്പോക്ക് ഭൂമി അതിനകത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ൪വേ നടത്തിയും രേഖകൾ പരിശോധിച്ചും സ൪ക്കാറിൻെറ താൽപര്യം സംരക്ഷിക്കും. പൈപ്പ് ലൈൻ സ്വകാര്യഭൂമിയിലാണെന്ന്  മനസ്സിലാക്കിയാണ്  അത് മാറ്റാൻ നേരത്തെ അനുമതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.