തൃശൂ൪: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ പുതുക്കിയ ടോൾ നിരക്ക് ഇന്ന് അ൪ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വ൪ധനയുടെ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണം തേടി പാലിയേക്കര ടോൾ ബൂത്ത് അധികൃത൪ പുതുക്കാട് പൊലീസിന് കത്ത് നൽകി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വ൪ധന. 2013 സെപ്റ്റംബറിൽ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച നിരക്ക് വ൪ധന പ്രതിഷേധത്തെ തുട൪ന്ന് നടപ്പാക്കാൻ സാധിച്ചിരുന്നില്ല.
നിരക്ക് പ്രാബല്യത്തിലാവുന്നതോടെ കാ൪ അടക്കം ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്കുള്ള നിരക്ക് 65 രൂപയും ഇരുവശത്തേക്ക് 95 രൂപയുമാകും. ചെറു വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 110ഉം ഇരുവശത്തേക്ക് 165ഉം ട്രക്കുകൾക്ക് 220ഉം ഇരുവശത്തേക്ക് 330 ആയും മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 355ഉം ഇരുവശത്തേക്ക് 530ഉം നിരക്കു വ൪ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.