ഷഫീഖ് ജീവിതത്തിലേക്ക് പിച്ചവെക്കുന്നു; ഒരാഴ്ചക്കകം വെല്ലൂരില്‍നിന്നത്തെും

തൊടുപുഴ: കുമളിയിൽ  പിതാവിൻെറയും രണ്ടാനമ്മയുടെയും ക്രൂര മ൪ദനത്തിനിരയായ ഷഫീഖ് ഒരാഴ്ചക്കകം വെല്ലൂരിലെ ചികിത്സ കഴിഞ്ഞ് ഇടുക്കിയിൽ തിരിച്ചത്തെും. ജൂൺ 30നുള്ളിൽ തിരിച്ചത്തെുന്ന ഷഫീഖിനെ താൽക്കാലികമായി ദത്തുനൽകാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. ദത്തെടുക്കാൻ താൽപര്യമറിയിച്ച് എത്തിയവരിൽനിന്ന് യോഗ്യരായവരെ കണ്ടത്തൊൻ ശിശുക്ഷേമ സമിതിയുടെയും പൊലീസിൻെറയും  ചൈൽഡ് ലൈനിൻെറയും  അന്വേഷണം പൂ൪ത്തിയായതായി ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ചെയ൪മാൻ പി.ജി. ഗോപാലകൃഷ്ണൻ നായ൪ പറഞ്ഞു.
ഏപ്രിലിലാണ് ഷഫീഖിനെ താൽക്കാലിക ദത്തുനൽകാൻ  ജില്ലാ ശിശുക്ഷേമ സമിതി നടപടി ആരംഭിച്ചത്. അപേക്ഷകരുടെ മാനുഷിക സ്നേഹം, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം സമിതി വിലയിരുത്തി. ദത്തെടുക്കുന്നവ൪ കുട്ടിയെ നോക്കാൻ പ്രാപ്തരാണോ എന്നും അവ൪ക്ക് കുട്ടിയെ വള൪ത്താനുള്ള സാഹചര്യമുണ്ടോയെന്നും ബോധ്യപ്പെടണമെന്നായിരുന്നു സമിതി നിലപാട്.  പ്രത്യേക പരിഗണന അ൪ഹിക്കുന്ന കുട്ടിയെ എന്തിന് ദത്തെടുക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും ചെയ൪മാൻ അപേക്ഷകരോട് നി൪ദേശിച്ചിരുന്നു. അന്തിമപട്ടികയിലെ ഒമ്പത് പേരിൽനിന്നാകും ഷഫീഖിനെ ദത്തെടുക്കുന്നയാളെ കണ്ടത്തെുക. ഇവരിൽ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടും. ഇവ൪ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ആറുമാസത്തെ രണ്ടാംഘട്ട ചികിത്സ പൂ൪ത്തിയാക്കിയ ഷഫീഖിൻെറ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതായി വെല്ലൂ൪ മെഡിക്കൽ കോളജിലെ ഡോ. ജോ൪ജ് തര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വാക്കറിൻെറ സഹായത്തോടെ പിച്ചവെക്കാൻ തുടങ്ങിയിട്ടുണ്ട്. സംസാരത്തിൽ വ്യക്തതയും കൈകൾക്ക് സ്വാഭാവിക ചലനവുമുണ്ട്.
കഴിഞ്ഞയാഴ്ച ഇടുക്കിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും പനി തടസ്സമായി.  തലക്കേറ്റ ക്ഷതമാണ് സ്വാഭാവികാവസ്ഥ വീണ്ടെടുക്കുന്നത് വൈകാൻ കാരണമെന്നും ജോ൪ജ് തര്യൻ പറഞ്ഞു.
ആറുമാസത്തിന് ശേഷം മൂന്നാംഘട്ട ചികിത്സക്കായി ഷഫീഖിനെ വീണ്ടും വെല്ലൂരിലേക്ക് കൊണ്ടുപോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.