ന്യൂഡൽഹി: സി.പി.എമ്മിൻെറ പാത പിന്തുട൪ന്ന് സി.പി.ഐ കേന്ദ്രനേതൃത്വവും തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്തു. പാ൪ലമെൻറിൽ ഒരു അംഗം മാത്രമായി ചുരുങ്ങിയ സി.പി.ഐയുടെ പരിതാപകരമായ പരാജയത്തിൻെറ ധാ൪മികവും സംഘടനാപരവുമായ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കുന്നതായി സി.പി.ഐ ജനറൽ സെക്രട്ടറി എ.ബി. ബ൪ദൻ, ദേശീയ സെക്രട്ടറി എ.രാജ എം.പി എന്നിവ൪ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞദിവസം സമാപിച്ച ദേശീയ നി൪വാഹക സമിതി യോഗതീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. തിരുവനന്തപുരത്ത് പാ൪ട്ടി സ്ഥാനാ൪ഥിയായി ബെന്നറ്റ് എബ്രഹാമിനെ നിശ്ചയിച്ചത് സംസ്ഥാനഘടകമാണ്. ബെന്നറ്റ് എബ്രഹാം ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കനത്ത ക്ഷീണമാണ്.
അതിൻെറ കാരണം പരിശോധിക്കാൻ സംസ്ഥാന ഘടകം കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാ൪ഥിയാക്കിയത് മുൻ ജനറൽ സെക്രട്ടറി എ.ബി. ബ൪ദൻ ഇടപെട്ടാണെന്ന് കേരള ഘടകത്തിലെ ചില നേതാക്കൾ ദേശീയ നി൪വാഹക സമിതിയിൽ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്.
പാ൪ട്ടി കമ്മിറ്റിയിൽ എല്ലാ കാര്യങ്ങളിലും തുറന്ന ച൪ച്ചകളും പരാമ൪ശങ്ങളും ഉണ്ടാവുക പതിവാണ്. അത് ഏതെങ്കിലും നേതാവിനെതിരായുള്ള നീക്കമായി കാണാനാകില്ല. വ്യക്തികൾ നേരിട്ട് സ്ഥാനാ൪ഥിയെ നി൪ണയിക്കുന്ന പതിവ് സി.പി.ഐക്ക് ഇല്ല. തിരുവനന്തപുരത്ത് എവിടെയാണ് പിഴച്ചതെന്ന് പരിശോധിച്ച് തിരുത്തൽ നടപടികളുണ്ടാകും.
പരാജയത്തിൻെറ പേരിൽ നേതൃമാറ്റം ആലോചിക്കുന്നില്ല. തങ്ങളുടെ പാ൪ട്ടിയിൽ തീരുമാനമെടുക്കുന്നത് കൂട്ടായ ച൪ച്ചകളിലൂടെയാണ്. അതുകൊണ്ട് പരാജയത്തിൻെറ ഉത്തരവാദിത്തവും അതേരീതിയിലാണ് കണക്കാക്കുന്നത്.
കോൺഗ്രസിന് 100 -110 സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ളെന്നുമാണ് സി.പി.ഐ അടക്കമുള്ള ഇടതുപാ൪ട്ടികൾ കണക്കുകൂട്ടിയത്. എന്നാൽ, കോൺഗ്രസിൻെറ തക൪ച്ച പ്രതീക്ഷിച്ചതിനും അപ്പുറത്തായതോടെ മൂന്നാം മുന്നണി നീക്കമുൾപ്പെടെ എല്ലാം പാളിപ്പോയി. ബംഗാളിലെ തക൪ച്ച താങ്ങാവുന്നതിനും അപ്പുറമാണ്. പ്രതിപക്ഷത്തിൻെറ തക൪ച്ച മുതലെടുത്ത് നവലിബറൽ ജനവിരുദ്ധനയങ്ങൾ കോൺഗ്രസിനെക്കാൾ വേഗത്തിൽ നടപ്പാക്കാനാണ് മോദി സ൪ക്കാ൪ ശ്രമിക്കുന്നത്. പാ൪ലമെൻറിൽ സി.പി.ഐയുടെ സാന്നിധ്യം നാമമാത്ര സാഹചര്യത്തിൽ പാ൪ലമെൻറിന് പുറത്ത് നിരന്തരം ബഹുജന സമരങ്ങൾ സംഘടിപ്പിക്കും.
അതിലൂടെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അടുത്തവ൪ഷം മാ൪ച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന 22ാമത് പാ൪ട്ടി കോൺഗ്രസ് ച൪ച്ച ചെയ്ത് തീരുമാനിക്കും. അതിന് മുന്നോടിയായുള്ള പാ൪ട്ടി സമ്മേളനങ്ങൾ ഒക്ടോബറിൽ തുടങ്ങി ഫെബ്രുവരിയോടെ അവസാനിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.