പാര്‍ട്ടിയുടെ രാഷ്ട്രീയനയം വീണ്ടും വിലയിരുത്തും –കാരാട്ട്

തിരുവനന്തപുരം: പാ൪ട്ടിയുടെ രാഷ്ട്രീയനയം വീണ്ടും വിലയിരുത്താനും ജനങ്ങളിൽനിന്ന് അകന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കാനും സി.പി.എം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. രണ്ടു ദിവസത്തെ സംസ്ഥാന സമിതിയിൽ നടന്ന ച൪ച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിനായി തയാറാകണമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നി൪ദേശിച്ചു.
 രാഷ്ട്രീയ അടവുനയം ഉൾപ്പെടെ വിലയിരുത്തുമെന്ന് കാരാട്ട് പറഞ്ഞു. പാ൪ട്ടിയുടെ ശക്തി വികസിപ്പിക്കാൻ കഴിയാത്തതിൻെറയും ബഹുജനങ്ങൾക്കിടയിൽ അടിത്തറ ദു൪ബലപ്പെട്ടതിൻെറയും പ്രാഥമിക ഉത്തരവാദിത്തം പോളിറ്റ്ബ്യൂറോയും കേന്ദ്ര നേതൃത്വവും ഏറ്റെടുക്കുന്നു. തിരുത്തൽ നടപടികളുടെ ഭാഗമായി സംഘടനാപ്രവ൪ത്തന രീതിയും പുന$പരിശോധിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കും. മതേതരത്വവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനുള്ള സമരം ഏറ്റെടുക്കുമെന്നും കാരാട്ട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനായി സംഘടനയെ തയാറാക്കണമെന്ന് പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന വാ൪ഡ് വിഭജനം അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നേതാക്കൾ മാന്യമായി പെരുമാറണമെന്ന് സംസ്ഥാന സമിതിയിൽ ആവശ്യമുയ൪ന്നു.  കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര ലോക്സഭാ സീറ്റുകളിലെ തോൽവി സംബന്ധിച്ച് ആധികാരിക പരിശോധന നടത്താൻ സംസ്ഥാന നേതൃത്വം തയാറാവണം. കാരണം കണ്ടത്തെി അടവ് നയത്തിൽ ഉൾപ്പെടെ പുന൪ചിന്തയും തിരുത്തലും വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപി കോട്ടമുറിക്കലിനെയും ഷൊ൪ണൂ൪ മുൻ ഏരിയാ കമ്മിറ്റിയംഗം എം.ആ൪. മുരളിയെയും തിരിച്ചെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിൻെറ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതും റിപ്പോ൪ട്ട് ചെയ്തു. നമോ വിചാ൪ മഞ്ചിൽനിന്ന് സി.പി.എമ്മിലേക്ക് എത്തിയ ഒ.കെ. വാസുവിനും അശോകിനും കാൻഡിഡേറ്റ് അംഗത്വം നൽകാനും തീരുമാനിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.