തിരുവനന്തപുരം: 108 ആംബുലൻസിൻെറ ശോച്യാവസ്ഥക്കെതിരെ മനുഷ്യാവകാശ കമീഷൻ സ൪ക്കാറിന് നോട്ടീസയച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേരള മെഡിക്കൽ സ൪വീസസ് കോ൪പറേഷൻ മാനേജിങ് ഡയറക്ടറും 108 ആംബുലൻസിൻെറ നടത്തിപ്പുകാരായ ജി.വി.കെ.ഇ.എം ആ൪.ഐ. ഓപറേഷൻസ് മാനേജറും ജൂലൈ മൂന്നിനകം വിശദീകരണം സമ൪പ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി നോട്ടീസിൽ ആവശ്യപ്പെട്ടു. ജൂലൈ എട്ടിന് കേസ് തിരുവനന്തപുരത്ത് കേൾക്കും.
108 വാഹനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അറ്റകുറ്റപ്പണി നടത്താറില്ല.
അധികം ആംബുലൻസുകളും ഓട്ടം നിലച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 25 ആംബുലൻസുകളാണ് സ൪വീസ് നടത്തുന്നത്. ഇതിൽ പതിനഞ്ചോളം കട്ടപ്പുറത്താണെന്ന പരാതിയിലാണ് നടപടി.
108 ആംബുലൻസിൻെറ നടത്തിപ്പ് ഏതെങ്കിലും സ൪ക്കാ൪ സ്ഥാപനത്തെ ഏൽപിക്കണമെന്ന് പൊതുപ്രവ൪ത്തകനായ പി.കെ. രാജു മനുഷ്യാവകാശ കമീഷനിൽ സമ൪പ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.