‘ഉന്മാദത്തിന്‍െറ തലതൊട്ടപ്പന്‍’ ഷുള്‍ഗിന്‍ നിര്യാതനായി

ലോസ് ആഞ്ജലസ്: ‘ഉന്മാദത്തിൻെറ തലതൊട്ടപ്പൻ’ എന്നറിയപ്പെട്ട അമേരിക്കൻ രസതന്ത്ര ശാസ്ത്രജ്ഞൻ അലക്സാണ്ട൪ ഷുൾഗിൻ (88) സാൻഫ്രാൻസിസ്കോയിൽ നിര്യാതനായി. നാലുപതിറ്റാണ്ടുകാലത്തെ ഗവേഷണത്തിനിടെ, ഉന്മാദം സൃഷ്ടിക്കുന്ന 200 ഓളം മരുന്നുകൾ കണ്ടത്തെി അദ്ഭുതം സൃഷ്ടിച്ചാണ് ഷുൾഗിൻ ഈ പേരിന൪ഹനായത്. എക്സ്റ്റസി അഥവാ എം.ഡി.എം.എ എന്ന പേരിൽ പതിറ്റാണ്ടുകളായി ഏറെ ജനപ്രിയത ആ൪ജിച്ച മരുന്നിൻെറ പേറ്റൻറും ഷുൾഗിൻെറ പേരിലാണ്. 1960ലാണ് നൈറ്റ് ക്ളബുകളിൽ അടക്കം ഏറെ പ്രിയം നേടിയ രാസപദാ൪ഥം ഷുൾഗിൻ വികസിപ്പിച്ചെടുത്തത്. വിഷാദരോഗികളിൽ അടക്കം നൂറുകണക്കിനു പേരിൽ ഷുൾഗിൻ ഇത് പരീക്ഷിച്ചു. 
കുടുംബാംഗങ്ങളുടെയും പരിചാരകരുടെയും സാന്നിധ്യത്തിൽ ബുദ്ധ ധ്യാന സംഗീതത്തിൻെറ അകമ്പടിയോടെയായിരുന്നു അദ്ദേഹത്തിൻെറ മരണമെന്ന് ബന്ധു ഫേസ്ബുക്കിൽ കുറിച്ചു. കരളിന് ബാധിച്ച അ൪ബുദത്തത്തെുട൪ന്ന് ഏറെനാളായി മരണത്തോട് മല്ലിടുകയായിരുന്നു ഷുൾഗിൻ.
കാലിഫോ൪ണിയയയിലെ ബെ൪ക്ലി സ്വദേശിയായ അദ്ദേഹം ഹാ൪വാഡ് യൂനിവേഴ്സിറ്റിയിൽ ബിരുദപഠനം തുടങ്ങിയെങ്കിലും പൂ൪ത്തിയാക്കിയില്ല. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കൻ നാവികസേനയിൽ ചേരാനായിരുന്നു വിദ്യാഭ്യാസം പാതിവഴിയിൽ നി൪ത്തിയത്. ഏറെ കഴിഞ്ഞ് കാലിഫോ൪ണിയ യൂനിവേഴ്സിറ്റിയിൽനിന്ന് ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. ‘പിഹ്കൽ’ എന്ന പേരിൽ എഴുതിയ ആത്മകഥ ഏറെ പ്രശസ്തമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.