തെഹ്റാൻ: ഇറാൻെറ ആണവശേഷി സംബന്ധിച്ച അന്തിമ കരാ൪ ജൂലൈ 20നകം പൂ൪ത്തിയാക്കാനാവില്ളെന്ന് സൂചന.
കഴിഞ്ഞ നവംബറിൽ ഇറാനുമായി ലോകശക്തികൾ നടത്തിയ ച൪ച്ചയിൽ ആറു മാസത്തിനകം അന്തിമ കരാറിന് രൂപം നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
ആണവ നി൪വ്യാപന രൂപരേഖ തയാറാക്കുന്ന ച൪ച്ചകളിൽ ഇനിയും കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ സമയം നീട്ടിയേക്കുമെന്നാണ് സൂചന.
അവസാനമായി കഴിഞ്ഞ മാസം നടന്ന ച൪ച്ചകളിൽ ഇറാൻ ആണവ നിലയങ്ങളിലെ സെൻട്രിഫ്യൂഗുകൾ ഉപേക്ഷിക്കണമെന്ന പടിഞ്ഞാറിൻെറ ആവശ്യത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരുന്നു. ഇവ പൂ൪ണമായി ഉപേക്ഷിക്കാനാവില്ളെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 16 മുതൽ 20 വരെ നടക്കുന്ന അടുത്ത ച൪ച്ചകളിൽ ഇരുപക്ഷവും ക്രിയാത്മകമായി വിഷയത്തെ സമീപിച്ചില്ളെങ്കിൽ പ്രശ്നം സങ്കീ൪ണമാകുമെന്നണ് ആശങ്ക.
രാജ്യത്തെ ആണവനിലയങ്ങളിൽ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കണമെന്നാണ് ഇറാൻെറ ആവശ്യം. സമ്പുഷ്ട യുറേനിയത്തിന് പടിഞ്ഞാറൻ രാജ്യങ്ങളെ ആശ്രയിക്കാനാവില്ളെന്ന നിലപാട് പക്ഷേ, പടിഞ്ഞാൻ രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. ഇത് ക്രമേണ ആണവായുധ നി൪മാണത്തിനുപയോഗിക്കുമെന്നാണ് ആരോപണമെങ്കിലും ഇറാൻ ഇത് നിഷേധിക്കുന്നു.
ഇരുപക്ഷത്തിനും തൃപ്തമായ അന്തിമ കരാറിലത്തൊൻ സമയം ആവശ്യമെങ്കിൽ ആറു മാസം കൂടി അനുവദിക്കാമെന്ന് പ്രാഥമിക കരാറിൽ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം സമയം നീട്ടാൻ പക്ഷേ, യു.എസ് പ്രസിഡൻറ് ഒബാമക്ക് കോൺഗ്രസിൻെറ അനുമതി ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.