അപൂര്‍വ ഇനം ചിലന്തിയെ കണ്ടെത്തി

തൃശൂ൪: പ്രാചീന ഇനത്തിൽപെട്ട അപൂ൪വ ചിലന്തിയെ ഇരിങ്ങാലക്കുടയിൽ കണ്ടത്തെി. ക്രൈസ്റ്റ് കോളജിനോട് ചേ൪ന്ന കുറ്റിക്കാട്ടിൽ നിന്നാണ് ഇഡിയോപിഡേ ഇനത്തിൽപെട്ട ചിലന്തിയെ കണ്ടത്തെിയത്. കാലുകളുടെ അഗ്രഭാഗത്തെ മുള്ളുകൾ ഉപയോഗിച്ച് ഈ൪പ്പമുള്ള മണ്ണിൽ മാളമുണ്ടാക്കിയാണ് ഇവ ജീവിക്കുന്നത്. മാളത്തിൻെറ മുകൾ ഭാഗം മണ്ണുകൊണ്ട് അടക്കും. പുറത്ത് ഏതെങ്കിലും ജീവിയുടെ സ്പ൪ശമേറ്റാൽ മാളം തുറന്ന് അതിനെ പിടിച്ച് ഭക്ഷിക്കും. എലി പോലുള്ള ജീവികളാണ് ഇര. എട്ട് കണ്ണുള്ള ഇവ രാത്രി മാത്രം മാളത്തിൽ നിന്ന്  പുറത്തുവന്ന് ഇണചേരും. ഈ ഇനത്തിൽപെട്ട പത്തിനം ചിലന്തികളെയാണ് ഇന്ത്യയിൽ കണ്ടത്തെിയിട്ടുള്ളത്. അവയെല്ലാം നിബിഡ വനങ്ങളിലാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻെറ സാമ്പത്തിക സഹായത്തോടെ ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം നടത്തുന്ന കേരളത്തിലെ ചിലന്തികളെക്കുറിച്ചുള്ള പഠനത്തിൻെറ ഭാഗമായാണ് കണ്ടുപിടിത്തം. ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധീകുമാറിൻെറ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗവേഷണ വിദ്യാ൪ഥികളായ നഫീൻ, സുധീൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.