തിരുവനന്തപുരം: സിവിൽ സപൈ്ളസ് കോ൪പറേഷൻ (സപൈ്ളകോ) രണ്ടാം സീസണിൽ നാലു ലക്ഷം ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞ വ൪ഷം ഇതേ സീസണിൽ സംഭരിച്ചതിനേക്കാൾ 1.68 ലക്ഷം ടൺ കൂടുതലാണിതെന്ന് ഭക്ഷ്യ-സിവിൽ സപൈ്ളസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 108920 ക൪ഷകരിൽനിന്ന് കിലോക്ക് 19 രൂപ വീതം നൽകിയാണ് നെല്ല് സംഭരിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽനിന്നുമാണ് ഏറ്റവും അധികം നെല്ല് സംഭരിച്ചത്. പാലക്കാടുനിന്ന് 1.27 ലക്ഷം ടണ്ണും ആലപ്പുഴ നിന്ന് 1.2 ലക്ഷം ടണ്ണും സംഭരിച്ചു. നെല്ലിൻെറ വിലയായി 350 കോടി ക൪ഷകരുടെ അക്കൗണ്ടിലേക്ക് ഇതിനകം നൽകിയതായും ജൂൺ ആദ്യവാരം 125 കോടി കൂടി നൽകുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി മാ൪ച്ച് 31 വരെ സംഭരിച്ച നെല്ലിൻെറ പണം നൽകാൻ കഴിയും. ബാക്കി തുക ഉടൻ കൊടുത്തു തീ൪ക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.