കോഴിക്കോട്: ശമ്പളത്തിനൊപ്പം പെൻഷനും കൈപ്പറ്റി കാലിക്കറ്റ് സ൪വകലാശാലാ വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാം വീണ്ടും വിവാദത്തിൽ. പെൻഷനും ശമ്പളവും ഉൾപ്പെടെ 1,97,168 രൂപയാണ് പ്രതിമാസം വി.സിക്ക് ലഭിക്കുന്നത്. സ൪വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് കാണിച്ച് സ൪വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി ചാൻസലറായ ഗവ൪ണക്ക് പരാതി നൽകി.
വൈസ്ചാൻസല൪ എന്ന നിലക്ക് 1,47,500 രൂപയാണ് കാലിക്കറ്റ് സ൪വകലാശാലയിൽനിന്ന് ഇദ്ദേഹം പ്രതിമാസം കൈപ്പറ്റുന്നത്. കാ൪ഷിക സ൪വകലാശാലയിലെ പ്രഫസറായിരിക്കെ സ്വയം വിരമിക്കൽ നേടിയ ഇദ്ദേഹം പെൻഷൻ ഇനത്തിൽ 49,668 രൂപയും വാങ്ങുന്നു. ഒരേസമയം ശമ്പളവും പെൻഷനും വാങ്ങരുതെന്നാണ് സ൪വീസ് ചട്ടം.
എന്നിരിക്കെ, പെൻഷൻ ഇനത്തിൽ ഇദ്ദേഹം വാങ്ങുന്ന 49,668 രൂപ അധികമാണെന്നാണ് പരാതി. വി.സിയായി ചുമതലയേറ്റ 2011 ആഗസ്റ്റ് 12 മുതൽ 2014 മേയ് വരെയായി 16,39,044 രൂപ അധികം വാങ്ങി.
മെഡിക്കൽ റീഇംബേഴ്സ്മെൻറ് ഇനത്തിൽ 2,07,775 രൂപ വേറെയും വാങ്ങി. വി.സിയായി ചുമതലയേറ്റ ശേഷം മൊത്തം 18,46,819 രൂപ അധികമായി വാങ്ങിയെന്നാണ് പരാതി.
കാ൪ഷിക സ൪വകലാശാലയിലെ അഗ്രോണമി പഠനവകുപ്പിലെ പ്രഫസറായിരിക്കെയാണ് ഡോ. അബ്ദുസ്സലാം കാലിക്കറ്റ് സ൪വകലാശാലാ വി.സിയാവുന്നത്. 2011 ആഗസ്റ്റ് 11ന് സ്വയം വിരമിക്കൽ നേടിയശേഷം പിറ്റേന്നാണ് ഇദ്ദേഹം വി.സിയായി ചുമതലയേറ്റത്. ചട്ടവിരുദ്ധമായി ആനുകൂല്യം കൈപ്പറ്റിയതിന് വി.സിക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ഭാരവാഹികൾ പരാതിയിൽ ഉന്നയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി എന്നിവ൪ക്കും പരാതിയുടെ പക൪പ്പ് അയച്ചിട്ടുണ്ട്.
അതേസമയം, അനധികൃതമായി ഒരു പൈസയും കൈപ്പറ്റിയിട്ടില്ളെന്ന് വി.സി ഡോ. അബ്ദുസ്സലാം പറഞ്ഞു. പെൻഷൻ വാങ്ങുന്നതിൽ ബന്ധപ്പെട്ട സെക്ഷൻ സംശയം ഉന്നയിച്ചിരുന്നു.
സ൪വകലാശാലാ സ്റ്റാൻഡിങ് കോൺസലിൻെറ നിയമോപദേശം ഇക്കാര്യത്തിൽ തേടുകയും വ്യക്തത വരുത്താൻ ചാൻസലറായ ഗവ൪ണ൪ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.