അഞ്ച് പഞ്ചായത്തുകളില്‍ ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ –മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഗ്യാസിൽ പ്രവ൪ത്തിക്കുന്ന ശ്മശാനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എം.കെ. മുനീ൪.  ‘മിഷൻ 676’ ൻെറ ഭാഗമായി ഗ്രാമപഞ്ചായത്ത് വകുപ്പ് നടപ്പാക്കുന്ന കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിൻെറ സ്ഥല ലഭ്യത പരിശോധിച്ച് സാങ്കേതിക അനുമതി നൽകുകയും പ്ളാൻറ് തുടങ്ങാനുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്യും. ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ വള൪ത്തു മൃഗങ്ങളെ സംസ്കരിക്കാൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കും. കുടുംബശ്രീ, അയൽക്കൂട്ട അംഗങ്ങൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കും. കുടുംബശ്രീയുമായിചേ൪ന്ന് തരിശുനിലങ്ങളിൽ പച്ചക്കറി പാട്ടക്കൃഷി ചെയ്യും.  
പരസ്യനികുതി പിരിക്കൽ, ക്വാറികൾ, ഫാക്ടറികൾ എന്നിവക്ക് ലൈസൻസ് നൽകൽ, ട്യൂട്ടോറിയൽ കോളജുകളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും പ്രവ൪ത്തനം, കശാപ്പുശാലകൾ, വള൪ത്ത് മൃഗങ്ങളുടെ സംരഷണപദ്ധതിക്ക് വേണ്ടിയുള്ള ലൈസൻസ്, മണൽ ഖനനം, പൊതുശ്മശാനങ്ങളുടെയും ഡയാലിസിസ് കേന്ദ്രങ്ങളുടെയും ബുക്കിങ് എന്നിവ ഇ-പേമെൻറ് അടിസ്ഥാനത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.