തിരുവനന്തപുരം: പ്രവാസി ഭാരതീയ൪ക്കായുള്ള പ്രത്യേക മന്ത്രാലയം നി൪ത്തലാക്കാനുള്ള കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രിക്ക് പ്രവാസികാര്യ വകുപ്പിൻെറ ചുമതല നൽകുന്നതിൽ ആക്ഷേപമില്ളെങ്കിലും പ്രവാസികാര്യമന്ത്രാലയം തന്നെ വേണ്ടെന്നുവെച്ചത് ന്യായീകരിക്കാൻ കഴിയില്ല. ഇന്ത്യൻ സമ്പദ്ഘടനയിൽ നി൪ണായക പങ്കുവഹിക്കുന്ന പ്രവാസിഭാരതീയരോടുള്ള അവഹേളനമാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.