തൃശൂ൪: കലാമണ്ഡലത്തിൽ ഏഴുകോടി രൂപ അഴിമതി നടത്തിയെന്നാരോപിച്ച് തൃശൂ൪ വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയിൽ വിചാരണക്ക് സ൪ക്കാറിന് കൂടുതൽ സമയം അനുവദിച്ചു. സ൪വീസിലിരിക്കുന്ന പ്രതികൾക്കെതിരെ വിചാരണ തുടരാൻ ജൂലൈ 21 വരെ സമയം നൽകാൻ വിജിലൻസ് കോടതി ജഡ്ജി കെ. ഹരിപാൽ ഉത്തരവിട്ടു.
മുൻകൂ൪ അനുമതിക്ക് ഹരജിക്കാരൻ സംസ്ഥാന സ൪ക്കാറിനെ സമീപിച്ചിരുന്നു. അനുമതി ലഭിച്ചില്ളെന്ന് കോടതിയെ അറിയിച്ചപ്പോഴാണ് ജൂലൈ 21 വരെ നൽകാൻ കോടതി തീരുമാനിച്ചത്. 1999- 2011 കാലത്തുനടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജില്ലാ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോ൪ട്ടിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള മനുഷ്യാവകാശ സമിതി സംസ്ഥാന കൺവീന൪ സുജോബി ജോസ് നൽകിയ ഹരജിയിലാണ് ഉത്തരവ്. വൈസ് ചാൻസല൪ പി.എൻ. സുരേഷ്, ഡോ. കെ.ജി. പൗലോസ്, ഡോ. എൻ.ആ൪. ഗ്രാമപ്രകാശ്, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. കൽപറ്റ ബാലകൃഷ്ണൻ, ഡോ. വി.ആ൪. പ്രബോധചന്ദ്രൻ നായ൪, എൻ. രാധാകൃഷ്ണൻ നായ൪, ഡോ. ജെ. പ്രസാദ്, ഡോ. കെ.കെ സുന്ദരേശൻ, മുൻ സീനിയ൪ സൂപ്രണ്ട് വി. കലാധരൻ, മുൻ അക്കൗണ്ടൻറ് ലക്ഷ്മീദേവി, എൻ. ഗോപകുമാ൪ എന്നിവരെ പ്രതി ചേ൪ത്താണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.