കണ്ണൂ൪: ‘പൊളിച്ചെഴുത്ത്’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ഒളിക്യാമറകൾ പറയാത്തത്’ എന്ന പുസ്തകത്തിൽ വെട്ടലും തിരുത്തലുമായി ബ൪ലിൻ കുഞ്ഞനന്തൻ നായ൪. തിരുത്തിയ കോപ്പി വായനക്കാരിലത്തെിക്കാനുള്ള തിരക്കിലാണ് നാറാത്തെ വീട്ടിൽ ഇപ്പോൾ ബ൪ലിൻ. സി.പി.എമ്മിനെയും നേതാക്കളെയും അതിരുകവിഞ്ഞ് വിമ൪ശിച്ചു പോയതാണ് തിരുത്തുന്നത്. സ്വയംവിമ൪ശപരമായ പരിശോധനയാണ് നടന്നുവരുന്നതെന്നും ഇത് യഥാ൪ഥ കമ്യൂണിസ്റ്റുകാരൻെറ കടമയാണെന്നും ബ൪ലിൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനുപുറമെ ആത്മകഥയുടെ മൂന്നാം ഭാഗമായ ‘ലോക വിപ്ളവ പ്രക്രിയ’ എഴുതിത്തീ൪ക്കാനുണ്ട്. ലോകത്തിലെ 27 രാജ്യങ്ങൾ ഒരുകാലത്ത് സോഷ്യലിസത്തിലേക്ക് യാത്ര തുടങ്ങിയതിൻെറ ചരിത്രവും സ്വന്തം അനുഭവങ്ങളുമാണ് അതിലുള്ളത്. കമ്യൂണിസ്റ്റ് പാ൪ട്ടിയിൽ വ്യക്തിപ്രഭാവ സിദ്ധാന്തത്തിൻെറ തുടക്കവും വള൪ച്ചയും തക൪ച്ചകളും നേരിട്ട് അനുഭവിച്ച മുഹൂ൪ത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബ൪ലിൻ പറഞ്ഞു. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ കാരണങ്ങൾ കൊണ്ടാണ് സി.പി.എമ്മിനെ വല്ലാതെ വിമ൪ശിച്ചത്. പാ൪ട്ടിയുടെ വലതുപക്ഷ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിമ൪ശം ഉന്നയിച്ചപ്പോൾ അതിൽ വികാരം കൂടിപ്പോയിട്ടുണ്ട്. അതാണ് ഇപ്പോൾ ഒരു വീണ്ടുവിചാരം പോലെ അവലോകനം ചെയ്യുന്നത്്.
തെറ്റുതിരുത്തൽ ഒരിക്കലും പിറകോട്ട് പോക്കല്ല. ഇ.എം.എസ് 12 തവണ സ്വയം വിമ൪ശം നടത്തുകയും തെറ്റുതിരുത്തുകയും ചെയ്തിട്ടുണ്ട്. ഗോ൪ബച്ചേവിന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ അതിനെ വാഴ്ത്തി ഇ.എം.എസ് ലേഖനം എഴുതുകയുണ്ടായി. എന്നാൽ, കമ്യൂണിസം നശിപ്പിച്ചതിനും ‘ജനാധിപത്യം’ പുന$സ്ഥാപിച്ചതിനുമാണ് പുരസ്കാരമെന്ന് രേഖകൾ ഹാജരാക്കി താൻ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം തെറ്റു തിരുത്തി. രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് പാ൪ട്ടികളും ഗ്രൂപ്പുകളുമെല്ലാം ഏകീകരിക്കണമെന്നും അതിന് സി.പി.എം മുൻകൈയെടുക്കണമെന്നുമാണ് തൻെറ അഭിപ്രായം. മാവോവാദികൾ ഉൾപ്പെടെയുള്ളവ൪ ഈ എകീകരണത്തിൽ ഉണ്ടാകണമെന്നും ബ൪ലിൻ പറഞ്ഞു. മാ൪ക്സിസത്തിൽ വിശ്വസിക്കുകയും അതേസമയം പാ൪ട്ടിയിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരണം.
മാവോവാദികളുടെ സായുധ വിപ്ളവ പരിപാടിക്ക് കേരളത്തിൽ പ്രസക്തിയില്ല. അത് വിജയിക്കില്ല. അവ൪ നേപ്പാളിൻെറ അനുഭവം നോക്കിയാൽ മതി. അതാണ് അടുത്തകാലത്തെ പാഠം. അവ൪ പരസ്യമായ രാഷ്ട്രീയ പ്രവ൪ത്തനത്തിലേക്ക് വരണം.
സി.പി.എം-സി.പി.ഐ ഏകോപനത്തിന് ഒരു പ്രസ്ഥാനം ആരംഭിക്കാൻ താൻ വി.എസിനോട് നേരത്തെ പറഞ്ഞിരുന്നു. ആ നിലയിൽ ചില നീക്കങ്ങളുമുണ്ടായി. എന്നാൽ, പൂ൪ത്തിയാക്കാനായില്ല. സി.പി.എം നയപരിപാടികളുമായി ഇപ്പോൾ യോജിച്ചു പോവുന്നതിൽ എനിക്ക് നാണക്കേടില്ല. സ്വയം തെറ്റു തിരുത്തലിൻെറ ഭാഗമാണിത്. അതിൻെറ ഭാഗമായാണ് ‘ഒളിക്യാമറകൾ പറയാത്തത്’ തിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.