തീവ്രവാദത്തിന് എതിരെ ഒന്നിക്കണം –ബ്ലെയര്‍

ലണ്ടൻ: തീവ്രവാദത്തിനെതിരെ പടപൊരുതാൻ പാശ്ചാത്യരാജ്യങ്ങൾ ഐക്യപ്പെടണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയ൪. യുക്രെയ്ൻ പ്രശ്നത്തിൽ റഷ്യയുമായുള്ള ഭിന്നതകൾ മാറ്റിവെക്കണമെന്നും ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങളിലും പാകിസ്താൻ, അഫ്ഗാനിസ്താൻ, ഉത്തരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലും വളരുന്ന തീവ്രചിന്താഗതികൾ ആഗോള സുരക്ഷക്ക് വൻ ഭീഷണിയാണ്. ഈ പ്രശ്നത്തിൽ നമ്മുടെ ഭിന്നതകളെല്ലാം മറന്ന് റഷ്യ, ചൈന തുടങ്ങിയ കിഴക്കൻ രാജ്യങ്ങളുമായി സഹകരിക്കേണ്ടതുണ്ട്. യുക്രെയ്ൻ പ്രശ്നത്തിൽ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ബ്ലെയറിൻെറ പ്രസ്താവന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.