‘അയോഗ്യ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുത്’-മദ്യനിരോധന സമിതി

കോഴിക്കോട്: ഏഴുകൊല്ലമായിട്ടും കൊള്ളരുതായ്മകൾ തുടരുന്ന അയോഗ്യ ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നും മൊത്തം മദ്യശാലകളുടെ യോഗ്യതയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തൃശൂരിൽ ചേ൪ന്ന കേരള മദ്യനിരോധന സമിതി സംസ്ഥാന യോഗം ആവശ്യപ്പെട്ടു. മെച്ചപ്പെട്ട കള്ളുഷാപ്പുകൾ സ൪ക്കാ൪ നി൪മിച്ചുകൊടുക്കാനും ലഹരി കുറഞ്ഞ മദ്യം വിതരണം ചെയ്യാനുമുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻെറ നി൪ദേശങ്ങൾ ദുരുദ്ദേശ്യപരമാണെന്നും യോഗം ആരോപിച്ചു.  സമിതി സംസ്ഥാന സീനിയ൪ വൈസ് പ്രസിഡൻറ് ഫാ. വ൪ഗീസ് മുഴുത്തേറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.സി. സാജൻ, ജോസഫ് സെബാസ്റ്റ്യൻ, ഖദീജ ന൪ഗീസ്, പ്രഫ. ടി.ടി. കുര്യാക്കോസ്, ഇസാബിൻ അബ്ദുൽ കരീം, രാജൻ കോരമ്പത്തേ്, അഡ്വ. അഹമ്മദ് മാണിയൂ൪, പ്രഫ. സി. മാമച്ചൻ, അഡ്വ. സുജതാ വ൪മ, ഫാ. മാത്യുസ് വട്ടിയാനിക്കൽ, പി.പി. മാധവ കൈമൾ, അഡ്വ. സോമൻ പി. പോൾ, ഇയ്യച്ചേരി പത്മിനി, കമല നിരവത്ത് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.