സ്പാനിഷ് ലീഗ്: കിരീടവഴിയില്‍ വീറോടെ അത്ലറ്റികോ

മഡ്രിഡ്: നീണ്ട 18 വ൪ഷത്തെ ഇടവേളക്കുശേഷം ലാ ലിഗയിൽ കിരീടം ലക്ഷ്യമിടുന്ന അത്ലറ്റികോ മഡ്രിഡിന് എൽക്കെക്കെതിരെ വിജയത്തിളക്കം. ആദ്യപകുതിയിലെ നിരാശയേറ്റിയ പ്രകടനത്തിനുശേഷം അവസാന പാതിയിൽ കുറിച്ച രണ്ടു ഗോളുകളാണ് സ്വന്തം തട്ടകമായ വിസൻെറ കാൽഡറോണിൽ മഡ്രിഡ് ടീമിനെ വിജയത്തിലത്തെിച്ചത്. 72ാം മിനിറ്റിൽ  മിറാൻഡയും ഇഞ്ചുറി സമയത്ത് പെനാൽറ്റിയിലൂടെ ഡീഗോ കോസ്റ്റയുമാണ് വലകുലുക്കിയത്. 60ാം മിനിറ്റിൽ ഡേവിഡ് വിയ്യയുടെ പെനാൽറ്റി കിക്ക് എൽക്കെ ഗോളി മാനു ഹെറേര തടുത്തിട്ടു.
34 കളികളിൽ നിന്ന് 85 പോയൻറുമായി അത്ലറ്റികോ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം കുറച്ചു കളിച്ച റയൽ മഡ്രിഡിന് 79 പോയൻറുണ്ട്.
ബാഴ്സലോണക്ക് 33 കളികളിൽ നിന്ന് 78 പോയൻറാണ് സമ്പാദ്യം. അവശേഷിക്കുന്ന നാല് കളികളിൽ മൂന്നെണ്ണം ജയിച്ചാൽ അത്ലറ്റികോക്ക് കിരീടമെന്ന ചിരകാല സ്വപ്നത്തിലേക്ക് ചുവടുവെക്കാം.
തുട൪ച്ചയായ എട്ടാം ജയത്തിലേക്ക് പന്തുതട്ടാനിറങ്ങിയ അത്ലറ്റികോ നാട്ടുകാ൪ക്ക് മുന്നിൽ ആദ്യപകുതിയിൽ നിരാശപ്പെടുത്തി. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഡീഗോ കോസ്റ്റ എതിരാളികളെ തുടക്കത്തിൽ വിറപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഫിലിപ്പ് ലൂയിസും വിയ്യയും രണ്ട് ഗോളവസരങ്ങൾ തുറന്നതൊഴിച്ചാൽ  ഒന്നാംപാതിയിൽ അത്ലറ്റികോക്ക് പറയാൻ ഏറെയുണ്ടായിരുന്നില്ല.
ഇടവേളക്കുശേഷം അഡ്രിയാന് പകരം റൗൾ ഗാ൪സിയയെ അത്ലറ്റികോ കോച്ച് ഡീഗോ സിമിയോണ കളത്തിലിറക്കി. ഗാ൪സ്യയെ എതി൪താരം തള്ളിയിട്ടതിന് 60ാം മിനിറ്റിൽ പെനാൽറ്റി കിക്കും കിട്ടി.
ഗെറ്റാഫക്കെതിരെ കഴിഞ്ഞയാഴ്ച പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയ ഡീഗോ കോസ്റ്റക്ക് പകരം വിയ്യക്കാണ് ഇത്തവണ അവസരം നൽകിയത്. എന്നാൽ എൽക്കെ ഗോളി മാനു ഹെറേരയുടെ മിടുക്കിന് മുന്നിൽ വിയ്യക്കും അടിതെറ്റി.
72ാം മിനിറ്റിൽ കാത്തിരുന്ന ഗോളത്തെി.
ഹോസെ സോസയുടെ കോ൪ണ൪കിക്കിൽ നിന്നുള്ള പന്ത് ബ്രസീലിയൻ പ്രതിരോധ താരമായ മിറാൻഡ ഇടിവെട്ട് ഹെഡറിലൂടെ വലയിലാക്കി. കളിയുടെ ഇഞ്ചുറി സമയത്ത് കോസ്റ്റയെ എൽക്കെയുടെ ക്രിസ്റ്റ്യൻ സപുനാരു തള്ളിയിട്ടതിനാണ് അത്ലറ്റികോയുടെ വഴിയിൽ വീണ്ടും പെനാൽറ്റി കിക്ക് എത്തിയത്.
 ഇതോടെ സപുനാരുവിന് രണ്ടാം മഞ്ഞക്കാ൪ഡും പുറത്തേക്കുള്ള വഴിയും തുറന്നു. കിക്കെടുത്ത കോസ്റ്റയുടെ  ഷോട്ട് പാഴായില്ല.
വിജയത്തോടെ കരകയറിയ അത്ലറ്റികോക്ക്   ഇനി ചൊവ്വാഴ്ച ചാമ്പ്യൻസ്ലീഗ് സെമിയുടെ ആദ്യപാദത്തിൽ ചെൽസിക്കെതിരായ പോരാട്ടത്തിനൊരുങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.