ന്യൂയോ൪ക്: അമേരിക്കൻ ചരിത്രത്തിൽ പുതിയ റെക്കോ൪ഡ് കുറിച്ച് 12 കോടി ഡോളറിന് (ഏകദേശം 720 കോടി രൂപ) വീട് വിൽപന നടത്തി. അമേരിക്കയുടെ കിഴക്കൻ തീരത്ത് ഗ്രീൻവിച്ചിലെ കണക്റ്റികട്ടിലാണ് കോപ൪ ബീച്ച് ഫാം എന്ന വീട് വിൽപന നടന്നത്. ഒരു വ൪ഷം മുമ്പ് 19 കോടി ഡോളറിന് വിൽപനക്കു വെച്ച അത്യാഡംബര ഭവനത്തിൽ 12 ബെഡ്റൂമുകൾ, ഒമ്പത് ബാത്റൂം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഫ്രഞ്ച് നവോത്ഥാന വാസ്തുശിൽപ രീതിയിൽ 13,500 ചതുരശ്ര അടി സ്ഥലത്ത് 1898ൽ നി൪മിച്ച പ്രധാന വീടിനോട് ചേ൪ന്ന് ഒരു ടെന്നീസ് കോ൪ട്ട്, നീന്തൽകുളം, അതിമനോഹരമായ തോട്ടം തുടങ്ങി എണ്ണമറ്റ ആഡംബരങ്ങൾ വേറെയുമുണ്ട്. വീടിനു ചുറ്റുമായുള്ള 50 ഏക്ക൪ സ്ഥലവും ഇതു വാങ്ങിയവ൪ക്കു സ്വന്തം.
യു.എസിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ഈ വസ്തു ഇടപാട് നടത്തിയത് ആരെന്ന് അധികൃത൪ വെളിപ്പെടുത്തിയിട്ടില്ല. 2013 ജനുവരിയിൽ 11.75 കോടി ഡോളറിന് സിലിക്കൺ വാലിയിൽ വീട് വിൽപന നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.