കറാച്ചി: സൈന്യത്തിന് കൂടുതൽ അധികാരാവകാശങ്ങൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭീകരനിരോധ നിയമത്തിനെതിരെ പി.പി.പി നേതാവ് ബിലാവൽ ഭുട്ടോ. ഇത്തരമൊരു നിയമത്തിലൂടെ പ്രധാനമന്ത്രി നവാസ് ശരീഫിനെപ്പോലും അനായാസം കുരുക്കിൽ വീഴ്ത്താനാകുമെന്ന് ബിലാവൽ അഭിപ്രായപ്പെടുന്നു.
പ്രൊട്ടക്ട് പാകിസ്താൻ ഓ൪ഡിനൻസ് (പി.പി.ഒ) എന്ന പേരിലറിയപ്പെടുന്ന ബിൽ തിങ്കളാഴ്ച ദേശീയ അസംബ്ളി പാസാക്കിയിരുന്നു. സെനറ്റ് കൂടി പാസാക്കുന്നതോടെ ബിൽ നിയമമാകും. എന്നാൽ, ബിൽ പാസാകാതിരിക്കാൻ സെനറ്റ് വിവേകം കാണിക്കണമെന്ന് ബിലാവൽ ആവശ്യപ്പെട്ടു. ഓ൪ഡിനൻസിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇംറാൻഖാൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.