ഡേവിസ് കപ്പ്: ഇന്ത്യക്ക് പ്ളേ ഓഫ് യോഗ്യത

ബൂസാൻ: ഡേവിസ് കപ്പിൽ ഏഷ്യാഓഷ്യാനിയ ഗ്രൂപ് വണ്ണിലെ രണ്ടാം ഘട്ട മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ തക൪പ്പൻ ജയത്തോടെ (3-1) ഇന്ത്യ ലോക ഗ്രൂപ് പ്ളേ ഓഫിന് യോഗ്യത നേടി. കഴിഞ്ഞദിവസം കൊറിയക്കെതിരെ 2-1ന് മുന്നിലായിരുന്ന ഇന്ത്യ ഞായറാഴ്ച നടന്ന മത്സരത്തിൽ സോംദേവ് ദേവ് വ൪മൻെറ റിവേഴ്സ് സിംഗ്ൾസ് ജയത്തോടെയാണ് പ്ളേ ഓഫ് ഉറപ്പിച്ചത്. കൊറിയയുടെ യോങ് ലിമ്മിനെതിരെ 6-4, 5-7, 6-3, 6-1 എന്ന സ്കോറിനായിരുന്നു സോംദേവിൻെറ ജയം.  
ഇന്ത്യ മികച്ച ലീഡ് നേടിയതോടെ തുട൪ന്ന് നടക്കേണ്ട മത്സരം റദ്ദാക്കി. സോംദേവിൻെറ സിംഗ്ൾസ് ജയത്തോടൊപ്പം രോഹൻ ബൊപ്പണ്ണ-സാകേത് മെയ്നാനി സഖ്യം ഡബ്ൾസിലും മുന്നേറിയാണ് ആദ്യഘട്ടത്തിൽ ഇന്ത്യക്ക്  ലീഡ് നൽകിയത്. ജയത്തോടെ കൊറിയക്കെതിരെയുള്ള റെക്കോഡ് 4-6 എന്ന നിലയിൽ മെച്ചപ്പെടുത്താനും ഇന്ത്യക്കായി.  ഡേവിസ് കപ്പിൽ 2013ൽ അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ കൊറിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. മുൻനിര താരങ്ങൾ കളി ബഹിഷ്കരിച്ചതിനാൽ രണ്ടാം നിരക്കാരെ വെച്ചായിരുന്നു അന്ന് ഇന്ത്യ കളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.